മഴ മാറിയിട്ടില്ല, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റന്നാൾ ( 05/10/2026) പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും 6 ന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ശ്രേയസ് ദിനാചരണവും,പച്ചക്കറി തൈകളുടെ വിതരണവും നടത്തി.
പാമ്പള : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പാമ്പള യൂണിറ്റിൽ ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ശ്രേയസ് പതാക ഉയർത്തുകയും,പച്ചക്കറി തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രൊജക്റ്റ് മാനേജർ കെ. പി.ഷാജി മുഖ്യസന്ദേശം നൽകി.ശ്രേയസ് പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.വിശദീകരിച്ചു."മാനസികാരോഗ്യം" എന്ന വിഷയത്തിൽ സെൻട്രൽ കോർഡിനേറ്റർ ആതിര ക്ലാസ് എടുത്തു.സെൻട്രൽ കോർഡിനേറ്റർ മഞ്ജു, സി ഡി ഒ സുനി ജോബി,ജിൻസി എന്നിവർ സംസാരിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവര്‍ ഗ്രേഡ് II (എച്ച് ഡി വി ) / ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ണ്ടന്‍റ് (എച്ച് ഡി വി (കാറ്റഗറി നമ്പർ: 017/2021) തസ്തികയിലേക്കു 2023 ജൂലൈ 27 ന് നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദാക്കി.
അഗ്നിവീർ റിക്രൂട്ട്മെൻറ് റാലിയില്‍ പങ്കെടുക്കണം
ഒക്ടോബർ ഏഴ് മുതൽ 16 വരെ കോഴിക്കോട് ഗവ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ നടത്തുന്ന അഗ്നിവീർ റിക്രൂട്ട്മെൻറ് റാലിക്ക് ഓൺലൈന്‍ പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാർഥികൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ 04936 20266.
കെ.എസ്.ആർ.ടി.സി. ഡ്രൈവർ നിയമനം
കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ഡിപ്പോയുടെ കീഴിൽ ഹെവി ഡ്രൈവർ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാനന്തവാടി എംബ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് പുതുക്കിവരുന്ന, ഒൻപതാം തരം പാസ്സായി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിട്ട് എഴുവർഷവും ഹെവി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് മൂന്നു വർഷവും പൂർത്തിയായവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞ ഉയരം 158 സെ.മീ. കുറഞ്ഞ നെഞ്ചളവ് 76 സെ.മീ. കാഴ്‌ച ശക്തി ഡി.വി 6/6, എന്‍.വി 0.5 സ്നെല്ലൻ. 25 നും 50 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ പുതുക്കിയ എംപ്ളോയ്മെന്റ്റ് രജിസ്ട്രേഷൻ കാർഡ്, പുതുക്കിയ ഡ്രൈവിംഗ് ലൈസൻസ് സഹിതം ശാരീരിക അളവ് പരിശോധിക്കുന്നതിനായി മാനന്തവാടി എംബ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തണം. ജനറൽ വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് പരിഗണിക്കുന്നതിനായി അർഹതയുളളവർ വില്ലേജ് ഓഫീസറിൽ നിന്നും ലഭിച്ച ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ഫോണ്‍- 04935 24 6222
കെ.എസ്.ആർ.ടി.സി. ഡ്രൈവർ നിയമനം
കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ഡിപ്പോയുടെ കീഴിൽ ഹെവി ഡ്രൈവർ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാനന്തവാടി എംബ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് പുതുക്കിവരുന്ന, ഒൻപതാം തരം പാസ്സായി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിട്ട് എഴുവർഷവും ഹെവി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് മൂന്നു വർഷവും പൂർത്തിയായവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞ ഉയരം 158 സെ.മീ. കുറഞ്ഞ നെഞ്ചളവ് 76 സെ.മീ. കാഴ്‌ച ശക്തി ഡി.വി 6/6, എന്‍.വി 0.5 സ്നെല്ലൻ. 25 നും 50 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ പുതുക്കിയ എംപ്ളോയ്മെന്റ്റ് രജിസ്ട്രേഷൻ കാർഡ്, പുതുക്കിയ ഡ്രൈവിംഗ് ലൈസൻസ് സഹിതം ശാരീരിക അളവ് പരിശോധിക്കുന്നതിനായി മാനന്തവാടി എംബ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തണം. ജനറൽ വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് പരിഗണിക്കുന്നതിനായി അർഹതയുളളവർ വില്ലേജ് ഓഫീസറിൽ നിന്നും ലഭിച്ച ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ഫോണ്‍- 04935 24 6222
ലഹരിവിരുദ്ധ പോരാട്ടത്തിലും കാർഷിക മുന്നേറ്റത്തിലും സന്നദ്ധ സംഘടനകൾ സജീവമാകണം; മന്ത്രി ടി. സിദ്ദിഖ്
രാജീവ് ഫൌണ്ടേഷൻ സംസ്ഥാന ക്യാമ്പ് പുത്തൂർ വയൽ Dr. സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ ക്യാമ്പസ്സിൽ ആരംഭിച്ചു. കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്‌ഘാടനം ചെയ്തു, രാജീവ് ഫൌണ്ടേഷൻ ചെയര്മാൻ അഡ്വ. റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ചു, പ്രൊഫ. കബീർ, അഡ്വ. വിപിൻ നാഥ്, സിബി ജോസഫ്, അഡ്വ. ഹസീന മുനീർ, മണക്കാട് രാജേഷ്, പ്രീതി. കെ, സതീഷ് കുമാർ, ഗോകുൽ ദാസ് കോട്ടയിൽ, എം. എ. ജോസഫ് എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ 3 പതിറ്റാണ്ടുകളായി കേരളത്തിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രെദ്ധേയമായ പ്രവർത്തനം ഏറെ പ്രശംസനീയമാണ്, ഫൗണ്ടേഷന്റെ "Pearl ജൂബിലിയുടെ ഭാഗമായി തുടങ്ങാൻ പോകുന്ന,മാരകമായ അസുഖ ബാധിതർക്ക് സഹായം എത്തിക്കുന്ന "കെയർ കേരളം ", സ്കൂളിൽ ആരംഭിക്കാൻ പോകുന്ന " ബയോഡൈ വേഴ്സിറ്റി പാർക്ക് " രാസലഹരിക്കെതിരെ യുവാക്കളെ അണിനിരത്തുന്നതിനുള്ള " Freedome from Drugs " എന്ന പ്രോഗ്രാം ഒക്കെ കേരളീയ സമൂഹത്തിൽ വലിയ സാമൂഹിക മാറ്റം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികളാണ് എന്ന് മന്ത്രി സിദ്ധീഖ് പറഞ്ഞു.വിവിധ സെഷനുകളിലായി പ്രിൻസ് എം. ജോർജ്, അഡ്വ. സജു രവീന്ദ്രൻ, അരുൺകൃഷ്ണൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന്‍റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ
ഫ്ലൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹ പൈലറ്റിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ. അക്രമം നടത്തിയ സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി എന്ന ഒമാനി പൗരനെന്നാണ് സിഎൻഎൻ റിപ്പോർട്ട്. ഇയാൾ ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്തുവെന്ന് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നു. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേർന്നു. ഈ വർഷം ആദ്യമാണ് റോയൽ എയർ വിട്ട് ഫ്ലൈ ദുബായിൽ എത്തിയത്. എന്നാൽ സഹപൈലറ്റിനെ സംബന്ധിച്ചും ഇയാൾ എന്തിന് വിമാനത്തിൽ ആക്രമണം നടത്തി എന്നത് സംബന്ധിച്ചും ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.
ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിനായി അന്വേഷണം ഊർജിതമാക്കി എക്സൈസ്; മുൻകൂർ ജാമ്യത്തിനായി കൽപ്പറ്റ കോടതിയെ സമീപിച്ച് ലില്ലി ജോസ്
വയനാട്: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയ കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് കൽപ്പറ്റ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കോടതി ഈ ജാമ്യാപേക്ഷ ഒക്ടോബർ ഏഴിന് പരിഗണിക്കും.രണ്ടാഴ്ച മുൻപാണ് ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതോടെ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഈ വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. 2022 ൽ ജപ്തി ചെയ്ത ഈ വീട് തന്റെ ഭാര്യാമാതാവായ ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു കോടതിയിൽ ആന്റോയുടെ നിലപാട്.ഇതിന്റെ അടിസ്ഥാനത്തിലാണ് ലില്ലി ജോസിലേക്ക് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്. നോട്ടീസ് നൽകുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ ലില്ലിയുടെ ബത്തേരി കോളിയാടുള്ള വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്നാണ് ലില്ലിക്കായുള്ള അന്വേഷണം ഊർജിതമാക്കിയത്.
ചരിത്ര നേട്ടത്തിൽ നാല് വയസ്സുകാരൻ : ഈസ ലാമിൻ ഹാഷിർ ബ്രാൻ ഇന്ത്യാ ബുക് ഓഫ് അച്ചീവർ
വയനാട് സ്വദേശിയായ ഹാഷിർ ബ്രാൻ്റെ മകൻ നാല് വയസ്സുകാരൻ ഈസ ലാമിൻ ബ്രാൻ വെറും 4 മിനിറ്റും 31 സെക്കൻ്റും കൊണ്ട് ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളുടെ പേരുകളും പതാകളും പറഞ്ഞു കൊണ്ടാണ് ഐ ബി ആർ അച്ചീവർ എന്ന ബഹുമതിക്ക് അർഹനായത്. മാനന്തവാടി സ്വദേശിയും ഖത്തറിൽ എഞ്ചിനീയറുമായ ഹാഷിർ ബ്രാൻ്റെയും ഷബ്നത്തിൻ്റെയും മകനാണ്. വയനാട്ടിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായ അലി ബ്രാൻ്റെ പേരകുട്ടിയാണ് ഈസ ലാമിൻ ഹാഷിർ ബ്രാൻ . അടുത്ത ഘട്ടത്തിൽ ലോക നേട്ടം കൈവരിക്കാനുള്ള ഒരുക്കത്തിലാണ് മിടുക്കനായ ഈ ബാലൻ.
‘പുനർജനി’ NSS മിനി ക്യാമ്പിന് സമാപനമായി
സുൽത്താൻ ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പുനർജനി – മിനി ക്യാമ്പ് 2026’ എന്ന പേരിൽ ഒക്ടോബർ 1, 2 തീയതികളിൽ സംഘടിപ്പിച്ച ദ്വിദിന മിനി ക്യാമ്പിന് സമാപനം. “Not Me, But You” എന്ന NSS ആപ്തവാക്യം ഉയർത്തിപ്പിടിച്ച് സേവന-സാമൂഹിക പ്രതിബദ്ധതയ്ക്ക് പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഒക്ടോബർ 1ന് വൈകിട്ട് 4.30ന് രജിസ്ട്രേഷനോടെയാണ് ക്യാമ്പിന് തുടക്കമായത്. വൈകിട്ട് 5ന് നടന്ന ഉദ്ഘാടന സമ്മേളനം സുൽത്താൻ ബത്തേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത് വി.കെ. ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അനീഷ് എൻ.സി. അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, NSS പ്രോഗ്രാം ഓഫീസർ സൗമ്യ പി. കുര്യൻ, അധ്യാപകർ, NSS വളണ്ടിയർമാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.തുടർന്ന് ‘എന്നിലെ ഗാന്ധി’ റാലി, സമത്വജ്വാല, വിവിധ ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വൈകുന്നേരം മുതൽ രാത്രി വരെ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി.രണ്ടാം ദിവസം രാവിലെ വ്യായാമം, യോഗ എന്നിവയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് ജെൻഡർ പാർലമെന്റിന്റെ ഭാഗമായി ഡിബേറ്റ് സംഘടിപ്പിച്ചു. പ്രഭാതഭക്ഷണത്തിനുശേഷം ‘തപോവനം’ അഗതിമന്ദിരം സന്ദർശിച്ച NSS വളണ്ടിയർമാർ അന്തേവാസികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സ്ത്രീധനത്തിനെതിരെ ഗൃഹദർശനവും ‘സമദർശനം – സർവേ’യും നടത്തി.കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും വിദ്യാർഥികളിൽ നേതൃത്വപാടവം, സഹകരണ മനോഭാവം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തുന്നതിനും ക്യാമ്പ് വേദിയായി.ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പ് റിവ്യൂ നടത്തി. രണ്ട് ദിവസത്തെ പ്രവർത്തനങ്ങളും അനുഭവങ്ങളും വിലയിരുത്തിയശേഷം വൈകിട്ട് 3.30ന് സമാപന സമ്മേളനവും പതാക താഴ്ത്തലും നടന്നു.സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘പുനർജനി’ NSS മിനി ക്യാമ്പ് ശ്രദ്ധേയമായി.
ടോൾ പ്ലാസകളിൽ ഇനി വണ്ടി നിർത്തേണ്ട; വരുന്നത് വമ്പൻ മാറ്റം
ദേശീയപാതകളിലെ ടോൾ പിരിവ് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആക്കാൻ പുതിയ സംവിധാനവുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ. തമിഴ്നാട്ടിൽ ആദ്യമായി മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം നടപ്പിലാക്കി. എൻഎച്ച്-179ബി യിലെ താംബരം-തിണ്ടിവനം പാതയിലെ പരനൂർ ടോൾ പ്ലാസയിലാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ടോൾ നൽകുന്നതിനായി വാഹനങ്ങൾ ടോൾ പ്ലാസയിൽ നിർത്തേണ്ട സാഹചര്യം ഒഴിവാകും.ടോൾ പ്ലാസയിൽ വാഹനം നിർത്തേണ്ടപുതിയ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത വാഹനങ്ങൾക്ക് ടോൾ പ്ലാസയിൽ നിർത്താതെ തന്നെ കടന്നുപോകാൻ കഴിയുമെന്നതാണ്. വാഹനം സ്വന്തം ലെയ്നിൽ തുടരുന്നതിനിടെ ടോൾ പിരിവ് സ്വമേധയാ പൂർത്തിയാകും. ഇതിനായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളും ഫാസ്ടാഗ് സംവിധാനവുമാണ് ഉപയോഗിക്കുന്നത്. ക്യാമറകൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയും. ഫാസ്ടാഗ് വഴി ടോൾ തുക വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്ന് സ്വമേധയാ ഈടാക്കുകയും ചെയ്യും.
കാപ്പ ചുമത്തി നാടുകടത്തി
വൈത്തിരി : സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. വൈത്തിരി, കുന്നത്തിടവക,പന്ത്രണ്ടാം പാലം, എം കെ നിവാസിൽ എം.കെ ദാസൻ(48)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിൽ 6 ഓളം കേസുകളും കൂടാതെ വൈത്തിരി സ്റ്റേഷനിലും ഇയാൾക്കെതിരെ അബ്കാരി കേസുകളുണ്ട്. ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) (KAAPA)പ്രകാരമാണ് ജില്ലയിൽ നിന്നും 6 മാസത്തേക്ക് നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കാൻ 'കിഡ് ഗ്ലോവ്' പദ്ധതിയുമായി വയനാട് പോലീസ്
കുട്ടികൾക്കായി കൂടുതൽ സുരക്ഷിതമായ ഒരു നാളെ പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളിലെ സൈബർ സുരക്ഷയും ഡിജിറ്റൽ സാക്ഷരതയും ലക്ഷ്യമിട്ട് കേരള പോലീസ് നടപ്പിലാക്കുന്ന 'കിഡ് ഗ്ലോവ്' (Kid Glove) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ബാഡ്ജ് വിതരണവും വയനാട് പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്നു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും മറ്റുമായി 80 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. വയനാട് ജില്ലാ അഡീഷണൽ എസ്.പിയും സോഷ്യൽ പോലീസിംഗ് നോഡൽ ഓഫീസറുമായ എൻ.ആർ ജയരാജ് ചടങ്ങിന്റെ ഉദ്ഘാടനവും ബാഡ്ജ് വിതരണവും നിർവ്വഹിച്ചു. എ.ഡി.എൻ.ഓ എൻ.കെ ദാമോദരൻ, എസ്. കെ എം ജെ സ്കൂൾ അദ്ധ്യാപിക ബി. ലക്ഷ്മിപ്രിയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ ബിനോയ് സ്കറിയ, എ. വി ജലീൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.അബ്ദുൾസലാം തുടങ്ങിയവർ സൈബർ കുറ്റകൃത്യങ്ങൾ, കുട്ടികളിലെ ഡിജിറ്റൽ സാക്ഷരത തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. സോഷ്യൽ പോലീസിങ് ഡിവിഷന് കീഴിലെ ഡി -ഡാഡ് സൈക്കോളജിസ്റ്റ് സി.എൻ അനുശ്രീ, ഡി.സി.ആർ.സി കൗൺസിലർമാരായ അനില വി. അബ്രഹാം, കെ.വി ഫാബി, എം.ആർ സംഗീത, ഡി- ഡാഡ് കോർഡിനേറ്റർ ടി.കെ അജിത തുടങ്ങിയവർ സംസാരിച്ചു.
മദ്യ ലഹരിയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ഭർത്താവ് ഒളിവിൽ
വാളാട് അമ്പലക്കുന്ന് പണിയ ഊരിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഭാര്യ ദീപയെ (28) കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ബിനു ഒളിവിൽ പോകുകയായിരുന്നു. പരിക്കേറ്റ ദീപയെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങിമരിച്ചു.
കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് വെളളത്തിൽ മുങ്ങി മരിച്ചു. ബത്തേരി ബീനാച്ചി സ്വദേശിയായ ഷെഫീഖ് ടി. എം (35) ആണ് മരിച്ചത്. ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവിനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഹാത്മാ ജയന്തി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി
മഹാത്മാഗാന്ധിയുടെ 157 മത് ജന്മദിനത്തോടനുബന്ധിച്ച് പ്ലാന്റേഷൻ ലേബർ കോൺഗ്രസിന്റെ നേതൃത്വത്തിൽ മേപ്പാടിയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. എൻ വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ പരിപാടി എ.ഐ.സി.സി അംഗം എൻ. ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.കെ. കെ. ജേക്കബ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം യൂനുസ്, ഈ. യു. പോൾ, പി. എം. ഇബ്രാഹിം, പി. ഗോപാലകൃഷ്ണൻ ഇ. ബെൽസർ, കെ. എസ്. ശശി, എം. പി. മുഹമ്മദ്, ടി.എ. മുഹമ്മദ്, ഇ. പി. ജോസ്, ബീരാൻ ചെമ്പോത്തറ, അഷറഫ് ഓടത്തോട്, ബൈജു ചോലമല, സെയ്തലവി കുന്നംപറ്റ, പി, ആർ, കൃഷ്ണൻകുട്ടി, ടി ഇ. ബെന്നി, ഡി. സുരേഷ് ബാബു, ജോസുകുട്ടി 46, പി ഡി ജോർജ്, രമേശൻ കെ എം വയൽ, ലീല ടീച്ചർ, അസീസ് ചുളുക്ക, പൗലു ചുങ്കത്തറ, കെ.ടി. അബ്ദുൾ റഹ്മാൻ, ഖാദർ മുണ്ടക്കൈ എന്നിവർ സംസാരിച്ചു.
ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.
മലങ്കര :ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മലങ്കര യൂണിറ്റിൽ ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ശ്രേയസ് പതാക ഉയർത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ് ക്ലാസ് എടുത്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു.മുൻ മേഖല കോർഡിനേറ്റർ ജോയി ഓലിക്കൽ,സെൻട്രൽ,മേഖല പ്രോഗ്രാം ഓഫീസർമാർ, യൂണിറ്റിന്റെ ആദ്യകാല പ്രസിഡന്റ് വർക്കി,സി ഡി ഒ സാബു പി. വി.എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു.യൂണിറ്റ് സെക്രട്ടറി ഷീജ മനു നന്ദി പറഞ്ഞു.മധുര പലഹാര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.
ഇ-ചെല്ലാൻ പിഴകളിൽ വൻ ഇളവ് പ്രഖ്യാപിച്ച് സർക്കാർ; ഇനി പകുതി തുക നൽകി കുടിശ്ശിക തീർക്കാം
മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ വിഷമിക്കുന്ന വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം. കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ പിഴകളാണ് ഈ ആംനസ്റ്റി പദ്ധതിയിലൂടെ പകുതി നിരക്കിൽ അടച്ചുതീർക്കാൻ സാധിക്കുക.2026 മാർച്ച് 31-നോ അതിനുമുമ്പോ ലഭിച്ചതും ഇതുവരെ കോടതിയിലേക്ക് കൈമാറാത്തതുമായ ഇ-ചെല്ലാനുകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്.ആശ്വാസകരമായ തീരുമാനം കോടികളുടെ കുടിശ്ശിക കാരണംസംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ പിഴയാണ് ഇനിയും ഒടുക്കാനുള്ളത്. 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ഒരുകോടിയിലധികം (1,00,22,255) ഇ-ചെല്ലാനുകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. ഇതിലൂടെ 907 കോടിയിലധികം രൂപയാണ് (9,07,74,86,813 രൂപ) സർക്കാരിലേക്ക് പിഴയിനത്തിൽ ഈടാക്കാനുള്ളത്.ഉയർന്ന പിഴത്തുക കാരണം പല വാഹന ഉടമകളും തുക അടയ്ക്കാൻ തയ്യാറാകാതിരിക്കുന്നതും, ഇത് വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം (Ownership Transfer), ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ എന്നിവയ്ക്ക് തടസ്സമാകുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുക ലക്ഷ്യമിട്ടാണ് പുതിയ ആംനസ്റ്റി പദ്ധതി.ഇളവ് ലഭിക്കുന്നത് ആർക്ക്: 2026 മാർച്ച് 31-ന് മുൻപ് ലഭിച്ചതും ഇതുവരെ കോടതിക്ക് കൈമാറാത്തതുമായ ഇ-ചെല്ലാനുകൾക്ക്.പണം അടയ്ക്കേണ്ട കാലാവധി: വരുന്ന നവംബർ 1 മുതൽ അടുത്ത വർഷം ജനുവരി 31 വരെ പിഴയൊടുക്കി കുടിശ്ശിക തീർക്കാം.ശ്രദ്ധിക്കുക: 2026 മാർച്ച് 31-ന് ശേഷം ലഭിച്ച പുതിയ ഇ-ചെല്ലാനുകൾക്ക് ഈ ഇളവ് ലഭിക്കില്ല. പുതിയ ചെല്ലാനുകളിൽ കർശനമായി പിഴ ഈടാക്കാനാണ് ഗതാഗത വകുപ്പിന്റെ നിർദ്ദേശംലഭിച്ച ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തി വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ഭാരമില്ലാതെ തങ്ങളുടെ ഇ-ചെല്ലാൻ കുടിശ്ശികകൾ തീർപ്പാക്കാവുന്നതാണ്.
മാനന്തവാടി ഉപജില്ല സ്കൂൾ കായിക മേള സമാപിച്ചു
മരവയൽ: വടക്കേ വയനാട്ടിലെ 1700 ലധികം സ്കൂൾ കായിക പ്രതിഭകൾ മാറ്റുരച്ച മാനന്തവാടി ഉപജില്ല കായിക മേള സമാപിച്ചു.രണ്ട് ദിനങ്ങളിലായി മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടന്ന കായിക മേള പരാതിരഹിത മത്സരമായി അംഗീകാരം നേടി. അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികൾ രൂപീകരിച്ച് മികച്ച രീതിയിലാണ് കായിക മേളയുടെ വിജയത്തിനായി പ്രവർത്തിച്ചത്.ഏച്ചോം സർവ്വോദയ ഹയർ സെക്കണ്ടറി സ്‌കൂളും പള്ളിക്കുന്ന് ലൂർദ് മാതാ ഹയർസെക്കണ്ടറി സ്കൂളും സംയുക്തമായാണ് കായിക മേളയ്ക്ക് ആതിഥേയത്വംവഹിച്ചത്. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനംചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി ആലക്ക മറ്റം അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ സമ്മാനം വിതരണം നടത്തി.

