മരവയൽ: വടക്കേ വയനാട്ടിലെ 1700 ലധികം സ്കൂൾ കായിക പ്രതിഭകൾ മാറ്റുരച്ച മാനന്തവാടി ഉപജില്ല കായിക മേള സമാപിച്ചു.രണ്ട് ദിനങ്ങളിലായി മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടന്ന കായിക മേള പരാതിരഹിത മത്സരമായി അംഗീകാരം നേടി. അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികൾ രൂപീകരിച്ച് മികച്ച രീതിയിലാണ് കായിക മേളയുടെ വിജയത്തിനായി പ്രവർത്തിച്ചത്.
ഏച്ചോം സർവ്വോദയ ഹയർ സെക്കണ്ടറി സ്‌കൂളും പള്ളിക്കുന്ന് ലൂർദ് മാതാ ഹയർസെക്കണ്ടറി സ്കൂളും സംയുക്തമായാണ് കായിക മേളയ്ക്ക് ആതിഥേയത്വംവഹിച്ചത്. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനംചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി ആലക്ക മറ്റം അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ സമ്മാനം വിതരണം നടത്തി.

