മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി:സർവജന ഹൈസ്ക്കൂളിൽ 1980-ൽ പടിയിറങ്ങിപ്പോയ കുട്ടുകാരുടെ കൂട്ടായ്മയായ സർവജന SSLC@80 കൂട്ടുകാർ ഗ്രൂപ്പിലെ 60 വയസ് പൂർത്തിയായവരേയും 2025 ഡിസംബർ 31-ന് 60 വയസ് പൂർത്തിയാകുന്നവരേയും ചേർത്ത് മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു.ആദരം@60എന്ന പേരിൽ ബത്തേരി അധ്യാപക ഭവനിൽ നടന്ന സംഗമത്തിൽ സന്ദേശപ്രഭാഷണവും ആദരവ്ഫലക വിതരണവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി.
ബത്തേരി
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു.സെന്റ് മേരിസ് കോളേജ് ലോക്കൽ മാനേജർ പ്രൊഫസർ ജോൺ മത്തായി നൂറനാൽ മുഖ്യപ്രഭാഷണം നടത്തി.
രാജൻ തോമസ്,പി.കെ. ശിവനന്ദൻ,റോയ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

60 വയസിൻ്റെ നിറവിൽ എത്തിയ കൂട്ടുകാർ – ആൺക്കുട്ടികൾ ഷർട്ടും മുണ്ടും ധരിച്ചും പെൺകുട്ടികൾ സെറ്റ് സാരിയുധരിച്ച് എത്തിയിരുന്നു. ഓഡിറ്റോറിയത്തിന്റെ കാവടത്തിൽ നിന്ന് ശിംങ്കാരി മേളത്തിൻ്റെ അകമ്പടിയോടെ എല്ലാവരേയും വേദിയിലേക്ക് ആനയിച്ചു. വേദിയിൽ വെച്ച് എല്ലാവരും കേക്ക് മുറിച്ചു പരസ്പരം മധുരം കൈമാറി. തുടർന്നു വേദിയുടെ മുമ്പിൽ ഒരുക്കിയ ഇരിപ്പടത്തിൽ എല്ലാവരേയും ഇരുത്തി. തുടർന്ന് ഓരോരുത്തരെ വേദിയിലേക്ക് ആനയിച്ച് പിറന്നാൾ സമ്മാനമായി ഓരോ റോസാ പൂവുകൾ നൽകി സ്വീകരിച്ചു. തുടർന്നു 60 വയസിൻ്റെ പ്രതീകമായ രണ്ടാം മുണ്ട് തോളിൽ വെച്ച് ആദരിച്ചു. എല്ലാവർക്കും ആദരം@60 ഫലകങ്ങൾ നൽകി.

2019 മുതൽ പ്രവർത്തിച്ചു വരുന്ന 1980-ലെ SSLC ബാച്ച് സർവ്വജന SSLC @80 എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു. വൈ.എം.സി.എ യുമായി സഹകരിച്ചുകൊണ്ടു്, സുൽത്താൻബത്തേരി ടൗണിൽ വിശന്നു വരുന്നവർക്ക് എല്ലാദിവസവും എല്ലാദിവസവും ഉച്ചഭക്ഷണവും വസ്ത്രം വേണ്ടവർക്ക് വസ്ത്രവും നൽകി വരുന്നു. ‘ഊണും ഉടുപ്പും’ എന്ന ഈ പരിപാടിയിലൂടെ ഇതിനകം 18,500 പേർക്ക് ഉച്ച ഭക്ഷണവും 15,000 പേർക്ക് വസ്ത്രവും നൽകി. സഹപാഠികളുടെ സുഖത്തിലും ദു:ഖത്തിലും ഒരു പങ്ക് ചേരുന്ന ഈ ഗ്രൂപ്പ് ഇതിനകം ചാരിറ്റി പ്രവർത്തനത്തിനായി 10 ലക്ഷം രൂപ ചെലവഴിച്ചു. സർവജന ഹൈസ്ക്കൂളിലേക്ക് ഒരു വാട്ടർ പൂരിഫർ സംഭവനയായി നൽകി. ഗ്രൂപ്പിന് നേതൃത്വം നൽകി കൊണ്ട് ചെയർമാൻ രാജൻ തോമസ് (പ്രിൻസിപ്പാൾ, സ്മിയാസ് കോളേജ്), ജനറൽ കൺവീനർ പി.കെ. ശിവനന്ദൻ (റിട്ട. സ്റ്റാഫ്, നഗരസഭ) ഖജാൻജി റോയ് വർഗീസ് (റിട്ട. ഹെഡ്മാസ്റ്റർ, MBUPS, കോളിയാടി) എന്നിവർ നേതൃത്വം നൽകുന്ന ഗ്രൂപ്പിനെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നയിക്കുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.