ബജറ്റിൽ കണ്ണുതള്ളിയത് പഴയ വാഹനങ്ങള്‍ കൈവശമുള്ളവര്‍

പഴയ വാഹനങ്ങള്‍ കൈവശമുള്ളവരെ വല്ലാതെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ബജറ്റിലുള്ളത്. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തവര്‍ മിക്കപ്പോഴും സെക്കന്‍ഡ് ഹാന്‍ഡ് കാറുകളെയാണ് ആശ്രയിക്കാറുള്ളത്. പഴക്കം ചെന്ന വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും മോട്ടോര്‍ കാറുകളുടെയും നികുതിയിലാണ് മാറ്റം വരുത്തുന്നത്. 55 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ നോട്ടമിടുന്നത്. എന്നാല്‍, കോട്ടം സാധാരണക്കാര്‍ക്കാണ്. യൂസ്ഡ് കാര്‍, പ്രീ ഓണ്‍ഡ് കാര്‍ വിപണിക്കും ക്ഷീണമുണ്ടാകും. ബജറ്റ് പ്രഖ്യാപനം ആഴ്ച തോറും കാര്‍ മാറുന്നവരെയല്ല ബാധിക്കുന്നതെന്നും, സാധാരണക്കാരെ ആണെന്നുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും നടക്കുന്നു. സ്വന്തമായി ഒരു കാര്‍, അത് പഴയതെങ്കിലും സ്വപ്‌നം കണ്ട് നടക്കുന്നവരുടെ വയറ്റത്തടിക്കുകയാണ് ധനമന്ത്രി ചെയ്തതെന്നാണ് വിമര്‍ശനം. തീര്‍ച്ചയായും ധനമന്ത്രിക്ക് വാദിച്ചുജയിക്കാന്‍ പോയിന്റുകളുണ്ട്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച്‌ വരികയാണ്. ഇതിന്റെ ഭാഗമായി 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ സ്‌ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്താന്‍ നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. 2021-ലെ എംവിഡിയുടെ കണക്ക് പ്രകാരം കേരളത്തില്‍, 15 വര്‍ഷത്തിലേറെ പഴക്കമുള്ള 21 ലക്ഷത്തിലേറെ വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഇവയില്‍ എത്രയെണ്ണം ഈ നാല് വര്‍ഷത്തിനിടെ പൊളിച്ചുവെന്ന് വ്യക്തമല്ല. പലരുടെയും കൈവശം ഇത്തരം വാഹനങ്ങള്‍ ഉണ്ടാകാമെങ്കിലും ഉപയോഗിക്കുന്നുണ്ടാവണം എന്നുമില്ല. പഴയ കാറിനോടുള്ള വൈകാരിക അടുപ്പം കൊണ്ട് വിറ്റ് കളയാത്തവരും ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ പഴയ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ചപ്പോള്‍ മലിനീകരണ പ്രശ്‌നമാണ് മുഖ്യമായി ഉന്നയിച്ചത്. അന്ന് കാര്‍ നിര്‍മ്മാതാക്കളെ സഹായിക്കാനാണ് തീരുമാനമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. വിശേഷിച്ചും കോവിഡിന് ശേഷം വില്പന പ്രശ്‌നം നേരിട്ടിരുന്ന കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കൈത്താങ്ങാവാന്‍. പുതിയ കാറുകളേക്കാള്‍, യൂസ്ഡ് കാറുകളാണ് സംസ്ഥാനത്തെ വിപണിയില്‍ വിറ്റുവരുന്നത്.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.