വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 709/2023) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 12,13, 14, 19, 20, 21 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും ഫെബ്രുവരി 19,20 തിയതികളില്‍ കോഴിക്കോട് പി.എസ്.സി മേഖലാ ഓഫീസിലും ഫെബ്രുവരി 19, 20, 21 തിയതികളില്‍ കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസിലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, അസല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 202539.

പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.