സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡില്‍ അംശദായ കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് അംശാദായം അടയ്ക്കാന്‍ അദാലത്ത് നടത്തുന്നു. കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് ജൂലൈ 31 വരെ നടക്കുന്ന അദാലത്തില്‍ പിഴ കൂടാതെ അംശദായം അടയ്ക്കാം. കുടിശ്ശികയുള്ളതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് തുക അടച്ച് അംഗത്വം പുതുക്കാമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍