പാൽച്ചുരം: പാൽച്ചുരം മൂന്നാം വളവിൽ വെച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പനമരം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊട്ടിയൂർ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടയുടൻ യാത്രക്കാർ പുറ ത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,