ചുണ്ടേൽ: ഹാരിസൺ എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി ഹാരിസൺസ് മലയാളം ലിമിറ്റഡ് ചുണ്ടേൽ ഫാക്ട്ടറി ഡിവിഷനും വയനാട് ജില്ലാ പോലീസും ‘കോഫി വിത്ത് കോപ്പ്സ്’ പരിപാടി സംഘടിപ്പിച്ചു. 25 ഓളം ആളുകൾ പങ്കെടുത്തു. CAP പ്രൊജക്റ്റ് വയനാട് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. മോഹൻദാസ്, കൽപ്പറ്റ സബ് ഡിവിഷൻ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജയകുമാർ. പ്രൊജക്റ്റ് അസിസ്റ്റന്റ് ടി.കെ. ദീപ, ടി.എൽ. ലല്ലു എന്നിവർ തൊഴിലാളികളുമായി സംവദിച്ചു. സ്ത്രീകളും കുട്ടികളും തൊഴിലിടങ്ങളിലും കുടുംബങ്ങളിലും അനുഭവിക്കുന്ന വിവിധ തരം പീഡനങ്ങൾ, അസമത്വങ്ങൾ, അവർക്കു ലഭിക്കുന്ന നിയമസഹായങ്ങൾ എന്നിവയെ കുറിച്ച് വിശദീകരിച്ചു.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,