വുമൺസ് ഇൻഫ്ളുവൻസേഴ്സ് മീറ്റ്: മിസ്റ്റി ലൈറ്റ്സ് അഞ്ചാം എഡിഷൻ തുടങ്ങി.

നീലഗിരി:
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ തുടങ്ങി. . വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായി
മാധ്യമ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺമീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാകും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടി നാളെ സമാപിക്കും.

2020 – ലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങിയത്.

. കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന് വയനാടിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി ഭംഗിയും കാലാവസ്ഥയും ടൂറിസം കേന്ദ്രങ്ങളും ടൂറിസം സംരംഭങ്ങളും പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് മിസ്റ്റി ലൈറ്റ്സ് ഇൻഫ്ളുവൻസേഴ്സ് മീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

മീറ്റിന്റെ ഒന്നാം ഭാഗം ഇന്നലെയും ഇന്നുമായി നീലഗിരി ആർട്സ് ആർട്സ് ആന്റ്‌ സയൻസ് കോളേജിൽ നടന്നു. രണ്ടാം ഭാഗം ഇന്ന് നാളെയുമായി വയനാട് ജില്ലയിലെ വിവിധ റിസോർട്ടുകളിലായും നടക്കും.

നാല് ദിവസത്തെ ഇൻഫ്ളുവൻസേഴ്സ് മീറ്റിൻ്റെ ഉദ്ഘാടനം നീല ഗിരി ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൽ ടി സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പ്രാദേശിക മാധ്യമ പ്രവർത്തകരുടെയും
ഓൺലൈൻ മാധ്യമ പ്രവർത്തകരുടെയും ഇൻഫ്ളുവൻസേഴ്സിൻ്റെയും വിഷയങ്ങൾ നിയമ സഭയിൽ അവതരിപ്പിക്കുമെന്ന് എം.എൽ എ പറഞ്ഞു
നീലഗിരി കോളേജ് ചെയർമാനും ഭാരതീയാർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ. റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി.

ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ വനിതാ മാധ്യമ പ്രവർത്തകരും ഇൻഫ്ളുവൻസേഴ്സുമായി സംവദിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ചടങ്ങിൽ ആദരിച്ചു. ഒമാക് സംസ്ഥാന പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹബീബി , വയനാട് ജില്ലാ സെക്രട്ടറി അൻവർ സാദിഖ്, മീഡിയ വിംഗ് സ് സി.ഇ.ഒ സി.ഡി. സുനീഷ് തുടങ്ങിയവർ സംസാരിച്ചു.

കാമ്പസുകളിലെ ലഹരിക്കും റാഗിംങിനും യുവജനങ്ങൾക്കിടയിലെ അക്രമ വാസനകൾക്കുമെതിരെയുളള സന്ദേശമാണ് ഇത്തവണത്തെ വനിതാദിന സന്ദേശമായി സ്വീകരിച്ചിട്ടുളത്.

മാധ്യമ രംഗത്ത് പഠനവും ഗവേഷണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനു( ഒമാക്) മായി ചേർന്നാണ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. ആകർഷകമായ പരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ അഞ്ച് വർഷവും സ്പോൺസർമാരില്ലാതെ സീറോ ബഡ്ജറ്റിൽ വയനാട്ടിൽ നടക്കുന്ന ഇവന്റ് എന്ന പ്രത്യേകതയും മിസ്റ്റി ലൈറ്റ്സ് വുമൺസ്‌ ഇൻഫ്ളുവൻസേഴ്സ് മീറ്റിനുണ്ട്.

മിസ്റ്റി ലൈറ്റ്സ് നാളെ സമാപിക്കും.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.