അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്കൂളിൽ അധ്യാപക, ആയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോഡർ, സെറിബ്രൽ പാൾസി, കേൾവി വൈകല്യം, വിഷ്വൽ ഇംപെയർമെൻ്റ് എന്നിവയിൽ ഡി.എഡ് സ്പെഷൽ എഡ്യൂക്കേഷനും മെന്റൽ റിട്ടാർഡേഷൻ ഡിപ്ലോമ ഇൻ എർലി ചൈൽഡ് ഹുഡ് സ്‌പെഷൽ എജ്യുക്കേഷൻ (ഡി.ഇ.സി.എസ്.ഇ), ഡിപ്ലോമ ഇൻ കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷൻ,ഡിപ്ലോമ ഇൻ വൊക്കേഷൻ റീഹാബിലിറ്റേഷൻ എന്നീ യോഗ്യതയുള്ളവർക്ക് അധ്യാപിക തസ്തികയിലേക്ക് അപേക്ഷിക്കാം. ആയ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഉദ്യോഗാർത്ഥികൾ മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചിനകം യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,