പ്രവാസി ഭദ്രതാ പദ്ധതി: തൊഴിൽ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസികൾക്കും സ്വയം തൊഴിൽ വായ്പ ലഭ്യമാക്കും

കുടുംബശ്രീ മിഷൻ നോർക്കയുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രവാസി ഭദ്രതാ (പേൾ) പദ്ധതിയുടെ ഭാഗമായി വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാർക്കും ഇനി മുതൽ വായ്പ ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികൾക്ക് മാത്രമായിരുന്നു ഇതുവരെ ഈ പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പ അനുവദിച്ചിരുന്നത്.
ജില്ലയിൽ ഇതുവരെ 400 പേർക്ക് പ്രവാസി ഭദ്രത പദ്ധതി പ്രകാരം 7 കോടി രൂപ കുടുംബശ്രീ മിഷൻ മുഖേന വിതരണം ചെയ്തു.
എന്നാൽ ജില്ലാ മിഷനിൽ നിലവിൽ ആദ്യഘട്ട ഫണ്ട് നൽകി രണ്ടാം ഘട്ട ഫണ്ട് നൽകുന്നതിനായി അപേക്ഷ ലഭിച്ചിട്ടുള്ള മുഴുവൻ അപേക്ഷകരെയും, നിലവിൽ പുതിയ അപേക്ഷ നൽകിയിട്ടുള്ള യോഗ്യതയുള്ള എല്ലാ അപേക്ഷകരെയും പരിഗണിച്ച ശേഷം മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളു എന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ അറിയിച്ചു. അപേക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് അതാത് സി.ഡി.എസ് ഓഫീസുമായോ ജില്ലാ മിഷനുമായോ ബന്ധപ്പെടാവുന്നതാണ്.

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

മൃഗാശുപത്രികളില്‍ വന്ധ്യംകരണ ക്യാമ്പിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ജില്ലയിലെ തെരഞ്ഞെടുത്ത മൃഗാശുപത്രികളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെയും മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യമുള്ള മൃഗാശുപത്രികളിലാണ് ക്യാമ്പുകള്‍

സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.

ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.