സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.

ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിട്ടറിങ് പോര്‍ട്ടല്‍, ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു. പരിശീലനത്തിന്റെ സമാപന സെഷന്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

അടുത്തഘട്ടമായി ഫീല്‍ഡ് ട്രെയിനര്‍മാരുടെ പരിശീലനം നടക്കും. തുടര്‍ന്ന് പ്രദേശിക, നഗര തലങ്ങളില്‍ ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകള്‍ നിശ്ചയിക്കുകയും എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ ചുമതലകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും. ആറ് എന്യുമറേറ്റര്‍മാര്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന നിലയിലായിരിക്കും ഉദ്യോഗസ്ഥ വിന്യാസം. ഇവരുടെ പരിശീലനം കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഫീല്‍ഡ് തലത്തിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. താലൂക്ക്, മുനിസിപ്പാലിറ്റ് തലങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജില്ലയില്‍ എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നീ ചുമതലകളില്‍ 1726 പേരെയും ഫീല്‍ഡ് ട്രെയിനര്‍മാരായി 30 പേരെയും മാസ്റ്റര്‍ ട്രെയിനര്‍മാരായി രണ്ട് പേരെയും നിയോഗിക്കും.

സംസ്ഥാനത്തുടനീളം ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആദ്യഘട്ട വിവരശേഖരണം നടത്തും. വീടുകളുടെ വിവരങ്ങളും താമസക്കാരുടെ പൊതുവിവരശേഖരണവുമാണ് ആദ്യഘട്ടം. താമസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ നല്‍കാനാവുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമൊരുക്കുന്നുണ്ട്. തുടര്‍ന്ന് അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ്. പരിശീലനത്തിന് ജില്ലാ സെന്‍സസ് ഓഫീസര്‍ കൂടിയായ എ.ഡി.എം എ ജയശ്രീ, സെന്‍സസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായ രാജേഷ്, അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.

ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില, 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഗത്തിങ്കൽ, അരമ്പേറ്റകുന്ന്, കാവുംമന്ദം ടൗൺ, ശാന്തിനഗർ, ബി.എസ്.എൻ.എൽ കാവുംമന്ദം, പത്താം മൈൽ, സ്റ്റേഡിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (വ്യാഴാഴ്ച) രാവിലെ 9

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.