വനിതശിശു വികസന വകുപ്പ് സംസ്ഥാന നിർഭയ സെല്ലിന് കീഴിലെ അതിജീവിതരായ പെൺകുട്ടികൾക്കായി ജില്ലയിൽ എൻട്രി ഹോം ആരംഭിച്ച് സ്ത്രീകൾ-കുട്ടികളുടെ പുനരധിവാസത്തിനും മുഖ്യധാരയിലേക്ക് നയിക്കുന്നതിനും പരിചയ സമ്പന്നരായ സന്നദ്ധ സംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള സന്നദ്ധ സംഘടനകൾ മാർച്ച് ഒന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷാ ഫോറം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കെട്ടിടത്തിന്റെ പ്ലാൻ എന്നിവ ഉൾപ്പെടുന്ന പ്രൊപ്പോസൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയ സെൽ, വനിതാ ശിശു വികസന വകുപ്പ് ഡയറ്കടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 വിലാസത്തിൽ നൽകണം. ഫോൺ – 0471-2331059

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി