മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി പ്രകാശനം ചെയ്തു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹിക, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളില്‍ സബ് ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ ജില്ലാ ശാസ്‌ത്രോത്സവത്തില്‍ മാറ്റുരയ്ക്കും.
വെള്ളമുണ്ട സ്വദേശി നിസാര്‍ അഹമ്മദാണ് ലോഗോ രൂപകല്‍പന ചെയ്തത്. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീത വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമന്‍, ബീന ജോസ്, കെ.ബി നസീമ, ബിന്ദു പ്രകാശ്, പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് കൊട്ടാരം, പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഗൗസ്, വി.എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ അനുമോള്‍ ജോസ്, ഹെഡ്മിസ്ട്രസ് പി.ശ്രീജ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ഇ.ടി. റിഷാദ്, പി.എസ് ഗിരീഷ്, ഇ മുസ്തഫ, സി.കെ.സേതു, പി. എം ജൗഹര്‍, സി.കെ.ജാഫര്‍, കെ.സെയ്ഫുദ്ദീന്‍, എന്‍ അബ്ദുല്‍ നിസാര്‍ പങ്കെടുത്തു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി