കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും ഡയറക്ടർമാരായ സി.പി.എം നേതാക്കളുടേയും ധാർഷ്ട്യം അവസാനിപ്പിച്ച് എത്രയും പെട്ടന്ന് സ്ഥിര നിക്ഷേപം ദേവസ്വത്തിന് തിരികെ നൽകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ കെ.മോഹൻദാസ് പറഞ്ഞു. ഭക്തർ കാണിക്കയായി നൽകിയ പണം കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും നിക്ഷേപം തിരികെ നൽകിയില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പ്രകാശൻ കെ.കെ അധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി.അഖിൽ പ്രേം മുഖ്യപ്രഭാഷണം നടത്തി.വിജിഷ സജീവൻ, അഖിൽ കേളോത്ത്, അരുൺ രമേശ്, രൂപേഷ് പിലാക്കാവ്, പ്രദീപൻ സി തുടങ്ങിയവർ സംസാരിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







