ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച് നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ സൂക്ഷിച്ച 28 പാക്കറ്റ് ഹാൻസും 53 പാക്കറ്റ് കൂൾ ലിപ്പും കൂടാതെ പുകയില ഉത്പന്നങ്ങൾ വിറ്റു കിട്ടിയ 13410 രൂപയും പിടിച്ചെടുക്കുകയായിരുന്നു. ഇയാൾ നഗരത്തിലെ സ്ഥിരം വിൽപ്പനക്കാരനാണ്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി