കാവുംമന്ദം: ലഹരിക്കെതിരെ കളിയാരവം എന്ന സന്ദേശമുയർത്തികൊണ്ട് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി.ടൂർണമെന്റ് ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി നിർവഹിച്ചു.സമ്മാന വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, യൂത്ത് ജില്ലാ പ്രസിഡന്റ് ഫൈസൽ മീനങ്ങാടി, ജില്ലാ സെക്രട്ടറി ഷൈജൽ കമ്പളക്കാട് എന്നിവർ നിർവഹിച്ചു. കെ നാസർ, രഞ്ജിത്ത് എൻ, ഷമീർ പുത്തൻ, ഗഫൂർ ടി, മിഥുൻ പൂമ്പാറ്റ, ജൗഷീർ കെ എന്നിവർ നേതൃത്വം നൽകി.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







