തനിക്ക് കുടല്‍ ക്യാൻസർ വരാനുള്ള കാരണം അല്‍ഫാം അമിതമായി കഴിച്ചതാണെന്ന് കഴിഞ്ഞ ദിവസം നടൻ സുധീർ സുകുമാരൻ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. തനിക്ക് അല്‍ഫാമിലെ കരിഞ്ഞ ഭാഗങ്ങള്‍ ഇഷ്ടമാണെന്നും അത് ഒട്ടേറെ കഴിക്കാറുണ്ടെന്നും ഇതാവാം ക്യാൻസറിന് കാരണമായതെന്നുമായിരുന്നു സുധീർ സുകുമാരൻ പറഞ്ഞത്. എന്നാല്‍ അല്‍ഫാം മാത്രം ക്യാൻസറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. എന്നാല്‍, ഈ കെമിക്കലുകള്‍ ക്യാൻസറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കുടല്‍ ക്യാൻസറിന് അനവധി കാരണങ്ങളുണ്ട്. കുടല്‍ ക്യാൻസറിന് വ്യക്തമായ ഒറ്റക്കാരണം കണ്ടെത്തിയിട്ടില്ല. ഹൃദ്രോഗത്തെപ്പോലെ അനവധി ഘടകകങ്ങള്‍ ഒരുമിച്ചു ചേരുമ്പോഴാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. അമിതമദ്യപാനം, പുകവലി, പാരമ്പര്യ പ്രശ്നങ്ങള്‍ എന്നിവ കാരണം കുടല്‍ ക്യാൻസർ ഉണ്ടാവാം. പുരുഷന്മാർക്ക് സ്ത്രീകളേക്കാള്‍ 20% കുടല്‍ ക്യാൻസർ സാധ്യത കൂടുതലാണ്. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയുടെ ഉപയോഗം എന്നിവ കുടല്‍ ക്യാൻസറിന് കാരണമാകാം. സന്തുലിതമായ ജീവിതരീതിയാണ് എല്ലാംകൊണ്ടും നല്ലത്. ഏതെങ്കിലുമൊരുഘടകം അമിതമായാല്‍ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്. അല്‍ഫാം ക്യാൻസറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അല്‍ഫാം ഗ്രില്‍ഡ് മീറ്റാണ്. ഗ്രീല്‍ഡ് മീറ്റുകള്‍ നൂറ്റാണ്ടുകളായി മനുഷ്യൻ കഴിച്ചുവരുന്നുണ്ട്. തന്തൂരി ചിക്കൻ പോലും ഒരുതരം ഗ്രില്‍ഡ് മീറ്റാണ്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. ഈ കെമിക്കലുകള്‍ ക്യാൻസറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ല. അമിതമായി ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. അമിതമായി ഇറച്ചി കഴിക്കുന്നവർ ചിലപ്പോള്‍ മദ്യപിച്ചെന്നിരിക്കാം, പുകവലിച്ചെന്നിരിക്കാം, ജീവിതരീതിയില്‍ തന്നെ പലമാറ്റങ്ങളും ഉണ്ടായെന്നിരിക്കാം. അതുകൊണ്ട് അവർക്ക് ക്യാൻസർ സാധ്യതകള്‍ ഉണ്ടാവാം. വെജിറ്റേറിയനാണെന്ന് കരുതി ക്യാൻസർ വരില്ലെന്ന് ആരും ചിന്തിക്കേണ്ടതില്ല. ലക്ഷണങ്ങളുണ്ടായാല്‍ പരിശോധിക്കണം. ഒരു പ്രത്യേക ജീവിത രീതി പിന്തുടർന്നു എന്നതുകൊണ്ടുമാത്രം ക്യാൻസർ വരില്ല എന്ന് ആരും ചിന്തിക്കരുത്. ക്യാൻസർ ആർക്കും പിടിപെടാവുന്ന രോഗമാണ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍