കമ്പളക്കാട്: വേനൽ ശക്തമായതോടെ കുടിനീരിനായി വലയുന്ന പറവകൾക്ക് ആശ്വാസം പകർന്ന് എംഎസ്എഫ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി നടത്തുന്ന പറവകൾക്ക് ഒരു നീർക്കുടം പദ്ധതിക്ക് തുടക്കമായി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബിപി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ നിജാദ്,മാലിക്ക്,സയാൻ,യൂസഫ്,ശാമിൽ,യാസീൻ,ലബീബ്,ഹാറൂൺ എന്നിവർ സംസാരിച്ചു.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250







