വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍, സൗ രോർജ്ജം ഉപയോഗിച്ചുള്ള വിളക്കുകൾ, തെരുവ് വിളക്ക് തുടങ്ങിയ വികസന പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത് 17.03 കോടി രൂപ.ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടി രൂപയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പിലാക്കി.
ലൈഫ് ഭവന പദ്ധതിയില്‍ 81 വീടുകളാണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. ഇതില്‍ 50 വീടുകൾ പൂര്‍ത്തിയായി. 31 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതിന് പുറമെ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 58 കുടുംബങ്ങൾക്ക് വീട് റിപ്പയർ ചെയ്യുന്നതിന് ധനസഹായം അനുവദിച്ചു. 64 കുടുംബങ്ങൾക്ക് ശുചിമുറി നിർമ്മാണത്തിനായി ധനസഹായം നൽകി. ഡിജി കേരളം പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് പരിധിയിലെ 2517 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി. കെ-സ്മാര്‍ട്ട് മുഖേന ഗ്രാമപഞ്ചായത്തില്‍ വിവിധ സേവനാവശ്യങ്ങള്‍ക്കായി 32545 അപേക്ഷകള്‍ ലഭിക്കുകയും 31870 അപേക്ഷകള്‍ തീര്‍പ്പാക്കുകയും ചെയ്തു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്
സഞ്ചരിക്കുന്ന മൃഗാശുപത്രി യാഥാർഥ്യമാക്കി. ഇതുവഴി വളർത്തു മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾക്ക് മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കാൻ സാധിച്ചത് മികച്ച ചുവടുവെയ്പ്പായി വികസന സദസ് വിലയിരുത്തി.
വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായി വനപ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന വാർഡുകൾക്ക് പരിഗണന നൽകി 1000 തെരുവ് വിളക്കുകൾ സ്ഥാപിച്ചു.
ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ 15 മിനി മാസ്റ്റ് ലൈറ്റുകൾ, ഒരു ഹൈ മാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിച്ചു. ആറ് മിനിമാസ്റ്റ് ലൈറ്റുകളുടെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
സാമൂഹ്യക്ഷേമ മേഖല ലക്ഷ്യമാക്കി
കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ഗോത്രവിഭാഗങ്ങൾ എന്നിവർക്കായി അങ്കണവാടി കലോത്സവം, ഭിന്നശേഷി കലോത്സവം, വയോജന സംഗമം എന്നിവ സംഘടിപ്പിച്ചു. ഊരുത്സവം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ആറിന് ഊരുത്സവം നടത്തുമെന്നും സദസിൽ അറിയിച്ചു.
വർദ്ധിച്ച് വരുന്ന ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കന്നതിനും ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചു. വനിത സംരഭകത്വ പ്രോത്സാഹനത്തിന്റെ ഭാഗമായി മുള്ളൻകൊല്ലിയിൽ ടെക്സ്റ്റയിൽ കം ഹരിതകർമ്മ അപ്പാരൽ സേനാംഗങ്ങൾക്കായി സ്റ്റിച്ചിങ് സ്ഥാപനം ആരംഭിക്കുന്നതിന് ധനസഹായം അനുവദിച്ചത് ഏറെ പ്രയോജനമായി. പനമരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് പാടിച്ചിറയിൽ വാട്ടർ എടിഎം സ്ഥാപിച്ചു.
മാലിന്യ സംസ്കരണം ലക്ഷ്യമാക്കി ഹരിതകർമ്മ സേനയ്ക്ക് അജൈവ മാലിന്യ നീക്കം സുഗമമാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോ വാങ്ങി നൽകി, കേരള ഗ്രാമീൺ ബാങ്കുമായി സഹകരിച്ച് സിഎസ്ആർ ഫണ്ടിൽ നിന്നും ഇലക്ട്രിക് ഓട്ടോ വാങ്ങി.
സംസ്ഥാനതല പ്രഥമ ആയുഷ് കായകൽപ്പ് പുരസ്‌കാരം മുള്ളൻകൊല്ലി ഗവ. മോഡൽ ഹോമിയോ ഡിസ്‌പൻസറിക്കും പാടിച്ചിറ ഗവ. ആയ്യുർവ്വേദ ഡിസ്പൻസറിക്കും ലഭിച്ചു.
പൊതുജനങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനും റീഫ്രഷ്മെന്റ്റിനുമായി കുടുംബശ്രീ ഹെൽപ്പ് ഡെസ്ക് സംവിധാനം പഞ്ചായത്തിൽ തുടങ്ങി. പെരിക്കല്ലൂർ കെഎസ്ആർടിസി ബസ് ഹാൾട്ടിങ് സ്റ്റേഷനിൽ വിശ്രമ കേന്ദ്രം ഒരുക്കിയത് ഉപകാരപ്രദമമായി.
ബഡ്സ് റീ ഹാബിലിറ്റേഷൻ സെൻ്ററിൽ സ്‌മാർട്ട് ക്ലാസ് റൂം, ഹോമിയോ- ആയ്യുർവ്വേദ ഡിസ്‌പൻസറികളോട് അനുബന്ധിച്ച് യോഗ ഹാളുകൾ നിർമ്മിച്ചതും പ്രയോജനം ചെയ്തു. ഇരുപ്പൂട്, ഉദയക്കവല പകൽ വീടുകൾക്ക് ഫർണ്ണീച്ചറുകൾ നൽകുകയും അടിസ്ഥാന സൗകര്യങ്ങൾ
വർധിപ്പിക്കുകയും ചെയ്തു. കുടിയാൻമല, പറുദീസ അങ്കണവാടികളുടെ നിർമ്മാണത്തിനായി ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ചു. ഗ്രാമപഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു വരുന്നതായി സദസിൽ അറിയിച്ചു.
പെരിക്കല്ലൂരിൽ 22 ലക്ഷം രൂപ
ചെലവഴിച്ച് വഴിയോര വിശ്രമ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കും അർഹരായ പുതിയ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പും ലാപ്ടോപ്പുകളും നൽകി വരുന്നു.
30 അങ്കണവാടികളിൽ വാട്ടർ പ്യൂരിഫയറുകൾ, ഫർണ്ണീച്ചറുകൾ, കിച്ചൺ സ്റ്റാന്റ്, ഗ്യാസ് സ്‌റ്റൗ, അടുക്കള ഉപകരണങ്ങൾ എന്നിവ നൽകി.
മുതലിമാരൻ, ചണ്ണോത്ത്കൊല്ലി പടിഞ്ഞാറെ ഉന്നതി എന്നിവിടങ്ങളിൽ കുടിവെള്ള പദ്ധതികൾ സാധ്യമാക്കി.
ജില്ലയിൽ ആദ്യമായി സമ്പൂർണ്ണ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ച ഗ്രാമപഞ്ചായത്തായി മുള്ളൻകൊല്ലി മാറി. കടുത്ത വരൾച്ചയിൽ കിണറുകളും ജലാശയങ്ങളും വറ്റി ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ കാരാപ്പുഴ റിസർവ്വോയറിൽ നിന്നും ചിരിത്രത്തിലാദ്യമായി ഗ്രാമപഞ്ചായത്ത് കബനിഗിരിയിൽ ജനപങ്കാളിത്തോടെ നിർമ്മിച്ച താത്ക്കാലിക തടയണയിലേക്ക് ശുദ്ധജലം എത്തിച്ച് പമ്പിങ് പുന:സ്ഥാപിച്ചു കുടിവെള്ള പ്രതിസന്ധി മറികടന്നത് അഭിനന്ദനം നേടി.
ജില്ലാ പഞ്ചായത്തിന്റെ 28 ലക്ഷം രൂപ ഉപയോഗിച്ച് നീറംപുഴ കുടിവെള്ള പദ്ധതി നടപ്പിലാക്കി. ജില്ലാ പഞ്ചായത്തിൻ്റെ 15 ലക്ഷം രൂപ ഉപയോഗിച്ച് വനിത ഓപ്പൺ ജിം നവീകരണ പ്രവർത്തിയും ആരംഭിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഗോത്ര വിഭാഗങ്ങൾക്കും അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്നതിനായി എബിസിഡി ക്യാമ്പ് സംഘടിപ്പിച്ചു. 1700 പേർക്ക് അടിസ്ഥാന രേഖകൾ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്തു. വിഭിന്നശേഷിക്കാർക്കായി പെട്ടിക്കട, സ്കോളർഷിപ്പ്, മുച്ചക്രവാഹനം എന്നിവ ലഭ്യമാക്കി.
ജില്ലയിലാദ്യമായി ഹോമിയോ ഡിസ്‌പൻസറിയുടെ സഞ്ചരിക്കുന്ന ആതുരാലയ സംവിധാനം ഒരുക്കി.
മുള്ളൻകൊല്ലി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന വികസന സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മെഴ്സി ബെന്നി, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിനു കച്ചിറയിൽ, ഷൈജു പഞ്ഞിതൊപ്പിൽ, ജിസ്‌റ മുനീർ, ആസൂത്രണ സമിതി ചെയർപേഴ്സൺ ജോസ് കണ്ടം തുരുത്തിയിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ കെ ചന്ദ്രബാബു, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശൻ, ലില്ലി തങ്കച്ചൻ, ജെസ്സി സെബാസ്റ്റ്യൻ, പുഷ്പവല്ലി നാരായണൻ, പി കെ ജോസ്, മഞ്ജു ഷാജി, സുധ നടരാജൻ, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ജോയിന്റ് ഡയറക്ടർ ജോമോൻ ജോർജ്, പനമരം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ പി പി ഷിജി, ഗ്രാമപഞ്ചായത്ത് ജൂനിയർ സുപ്രണ്ട് കെ എം അബ്ദുള്ള,
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പി സാജൻ, ഹരിത കർമ്മസേന അംഗങ്ങൾ, പൊതു ജനങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.