കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച്
വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.
പെരുമണ്ണയിലേക്ക് പോവുകയായിരുന്ന
സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ
ഫർഹാൻ ബസ്സിനുള്ളിലേക്കും മറ്റൊരാൾ പുറത്തേക്കും തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







