കൽപ്പറ്റ :
യാത്രക്കാരായ നൂറുകണക്കിന്
ആളുകൾക്ക് നോമ്പുതുറക്കാനാവശ്യമായ
സംവിധാനമൊരുക്കി
എസ് കെ എസ് എസ് എഫ് വിഖായ.
വിഖായ ജില്ലാ സമിതിയുടെ നേതൃത്വത്തിലായി വൈത്തിരി ചേലോട്, സുൽത്താൻ ബത്തേരി ബീനാച്ചി 58 , മാനന്തവാടി ഉൾപ്പെടെ 3 താലൂക്കുകളിലും കമ്പളക്കാട് മേഖലയുടെ കീഴിലായി കമ്പളക്കാട് ടൗണിലുമാണ് ഇഫ്താർ ടെന്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം 3 കേന്ദ്രങ്ങളിലായി ഇഫ്താർ ടെന്റുകളിൽ പതിനായിരത്തിലേറെ യാത്രക്കാർക്കാണ് സംഘടന നോമ്പുതുറ സൗകര്യമൊരുക്കിയത്.
മഹത്തായ പദ്ധതിയുമായി സഹകരിക്കാൻ താത്പര്യപ്പെടുന്നവർ വിഖായ ജില്ലാ സമിതിയുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ ഫൈസൽ മുട്ടിൽ,കൺവീനർ ഇബ്രാഹീം തരുവണ എന്നിവർ അറിയിച്ചു.
ചേലോട് ഇഫ്താർ ടെൻറ്റ് ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻറ്റ് നൗഷീർ വാഫി വെങ്ങപ്പള്ളിയും ൽ,സുൽത്താൻ ബത്തേരി ബീനാച്ചിയിൽ ഇഫ്താർ ടെൻറ് ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ അയ്യൂബ് മാസ്റ്റർ മുട്ടിലും നിർവ്വഹിച്ചു.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്
പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ






