മുട്ടിൽ :ലൈഫ് ഭവന പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും പഞ്ചായത്തുകൾക്കുള്ള പദ്ധതി കുറച്ചതിൽ പ്രതിഷേധിച്ചും തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിലേക്ക് ധർണ്ണ സമരം സംഘടിപ്പിച്ചു. കെപിസിസി മെമ്പർ പി.പി ആലി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോയ് തൊട്ടിത്തറ, എം.ഒ ദേവസ്യ, മോഹൻദാസ് കോട്ടക്കൊല്ലി, ചന്ദ്രിക കൃഷ്ണൻ, ഉഷ തമ്പി, ഷിജു ഗോപാൽ, സുന്ദർരാജ് എടപ്പെട്ടി, ഡി.വിനായക്, ഫൈസൽ പാപ്പിന, പൊന്നു കൊളവയൽ തുടങ്ങിയവർ സംസാരിച്ചു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍