എടവക ഗ്രാമപഞ്ചായത്ത് പീച്ചങ്കോട് അംഗൻവാടി റോഡ് ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശിഹാബ് അയാത്ത് നിർവഹിച്ചു. ഒറമുണ്ടക്കൽ കുടുംബം സൗജന്യമായി സ്ഥലം വിട്ടു നൽകിയതോടെയാണ് അംഗൻവാടിയിലേക്ക് വാഹനഗതാഗതം സാധ്യമായ റോഡ് ലഭ്യമായത്. അംഗൻവാടി വർക്കർ പ്രസീദ, ഹെൽപ്പർ പുഷ്പ, അംഗൻവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ, പ്രദേശവാസികളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്