രാത്രി വൈകി അത്താഴം കഴിക്കുവരാണോ..?

തിരക്കുപിടിച്ച ജീവിതത്തിനിടിയില്‍ ആഹാരം കഴിക്കാൻ മറക്കുന്നവരും സമയത്ത് കഴിക്കാത്തവരും ധാരാളമാണ്. ചിലർക്കാണെങ്കില്‍ എത്ര കഴിച്ചാലും രാത്രി വൈകി ഒന്നുകൂടെ ആഹാരം കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ രാത്രി 9 മണിക്ക് ശേഷമുള്ള അത്താഴം നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്‌ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ഉറക്കകുറവ്, ശരീരഭാരം വർദ്ധിക്കുക, ഹൃദ്രോഗ സാധ്യത എന്നിവയെല്ലാം ഈ ശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇടയ്ക്ക് എപ്പോഴെങ്കിലും വൈകി ആഹാരം കഴിക്കുന്നത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും സ്ഥിരമായി അത്തരത്തില്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വൈകിയുള്ള അത്താഴം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് നോക്കാം.

ഉറക്കക്കുറവ്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. വൈകി ഭക്ഷണം കഴിക്കുന്നവർ വൈകി ഉറങ്ങാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ഉറക്കചക്രം തടസ്സപ്പെടുത്തുന്നു. മാത്രമല്ല, വൈകിയുള്ള ഭക്ഷണം ദഹനവ്യവസ്ഥ തകരാറിലാക്കാൻ കാരണമാകും.

ശരീരഭാരം കൂടുന്നു

നല്ല ദഹനത്തിനും ഭാരം നിയന്ത്രിക്കുന്നതിനും നേരത്തെ അത്താഴം കഴിക്കുന്നത് ഗുണം ചെയ്യും. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഭക്ഷണ സമയത്തിന്റെ പങ്ക് വളരെ വലുതാണ്. നമ്മള്‍ എത്ര വൈകി കഴിക്കുന്നുവോ അത്രയും ഭക്ഷണം കുടലില്‍ തന്നെ തുടരുകയും അത് ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. നേരത്തെ അത്താഴം കഴിച്ചാല്‍ വേഗം തന്നെ ദഹനം നടക്കുന്നു.

ദഹനക്കുറവും
വയറു വീർക്കലും

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ദഹനത്തെ കാര്യമായി ബാധിക്കും. കാരണം ഇത് ശരിയായ ദഹനത്തിന് വളരെ കുറച്ച്‌ സമയം മാത്രമാണ് നല്‍കുന്നത്. ആസിഡ് റിഫ്ലക്സ്, വയറ് വീർക്കല്‍, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഭക്ഷണം ശരിയായ രീതിയില്‍ വേർതിരിക്കുമ്പോള്‍ ശരീരം മികച്ച രീതിയില്‍ പ്രവർത്തിക്കുന്നു, ഇതിലൂടെ ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാൻ സാധിക്കുന്നു.

ഹൃദ്രോഗം രക്താതിമർദ്ദം

ഹൃദയാരോഗ്യത്തില്‍ ഭക്ഷണ സമയം നിർണായക പങ്കുവഹിക്കുന്നു. പ്രമേഹം, തൈറോയ്ഡ് തകരാറുകള്‍, പിസിഒഡി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ള വ്യക്തികള്‍ക്ക് രാത്രി വൈകിയുള്ള അത്താഴം പ്രത്യേകിച്ച്‌ ദോഷകരമാകുമെന്ന് പോഷകാഹാര വിദഗ്ധൻ മെഹർ രജ്പുത് പറയുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് മൂലം രക്തസമ്മർദ്ദത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനും കാരണമാകും. ഇവ രണ്ടും ഹൃദ്രോഗത്തിന് കാരണമാകുന്നു. ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത് അനുസരിച്ച്‌, അത്താഴത്തിന് ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെയാണ്, ഇത് ഉറങ്ങുന്നതിന് മുമ്പ് ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ മതിയായ സമയം നല്‍കുന്നു. ഇത് മികച്ച ഉപാപചയ ആരോഗ്യം നിലനിർത്താനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.