ജില്ലാ വ്യവസായ കേന്ദ്രം വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ സഹകരണത്തോടെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. വ്യവസായ സംരംഭ വളര്‍ച്ചയ്ക്കായി ആവിഷ്‌കരിച്ച വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, വ്യവസായ സംരംഭങ്ങള്‍ക്കാവശ്യമായ വിവിധ വകുപ്പുകളുടെ ലൈസന്‍സുകള്‍, അനുമതി പത്രത്തിനുള്ള നടപടിക്രമങ്ങള്‍, ബാങ്ക് വായ്പ, വിപണന സാധ്യതകള്‍, പ്രൊജക്ട് പ്രിപ്പറേഷന്‍ തുടങ്ങീയ മേഖലകളില്‍ വിദഗ്ധ പരിശീലകര്‍ ക്ലാസ്സുകള്‍ നയിച്ചു. പരിശീലനത്തില്‍ അഭ്യസ്ത വിദ്യര്‍, തൊഴില്‍ രഹിതരായ യുവതി-യുവാക്കള്‍, പ്രവാസികള്‍, പ്രവാസം അവസാനിപ്പിച്ചവര്‍ ഉള്‍പ്പെടെ 32 പേര്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍.രമ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ വ്യവസായ ഓഫീസര്‍ എന്‍ അയ്യപ്പന്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ബി. ഗോപകുമാര്‍, കല്‍പ്പറ്റ വ്യവസായ വികസന ഓഫീസര്‍ ഷീബ മുല്ലപ്പള്ളി എന്നിവര്‍ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്