മോട്ടോർ തൊഴിലാളികളെ പീഡിപ്പിക്കുന്ന അശാസ്ത്രീയ നിയമപരിഷ്കരണങ്ങളും സർക്കുലറുകളും പിൻവലിക്കണം:പി.പി ആലി

കൽപ്പറ്റ : മോട്ടോർ തൊഴിലാളികളുടെ തൊഴിലിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ അശാസ്ത്രീയ നിയമപരിഷ്കരണങ്ങളും സർക്കുലറുകളും ഇറക്കി തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി.ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കരി നിയമങ്ങൾ നടപ്പിലാക്കാനുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറുടെയും കേരള സർക്കാരിന്റെയും നടപടികൾക്കെതിരായി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടി യുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിൽ കൽപ്പറ്റ ആർടിഒ ഓഫീസ്, മാനന്തവാടി ആർടിഒ ഓഫീസ്, ബത്തേരി ആർടിഒ ഓഫീസ് എന്നിവിടങ്ങളിലേക്ക് നടന്ന മാർച്ചിന്റെയും ധർണ്ണയുടെയും ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ആർടിഒ ഓഫീസിന് മുൻപിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിലെ ടാക്സി കേബുകളിൽ കണ്ട മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ കേരളത്തിലെ മുഴുവൻ ഓട്ടോറിക്ഷകളിലും പതിക്കണമെന്ന സർക്കുലർ ഇറക്കിയ ആർടിഒ ഉദ്യോഗസ്ഥർക്ക് പ്രജ്ഞ നഷ്ടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരപ്രദേശങ്ങളിൽ പൂർണ്ണമായും മീറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. മലയോര പ്രദേശങ്ങളിലാണ് നാമമാത്രമായി മീറ്റർ കമ്പ്ലൈന്റ് വരുന്ന സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള സമയങ്ങളിൽ മീറ്റർ പ്രവർത്തനരഹിതമാകുന്നത്. അത്തരം നിയമലംഘന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ നിയമാനുസൃതനടപടികൾ സ്വീകരിക്കുന്നതിന് പകരം ഉട്ടോപ്യൻ നിയമങ്ങളും സർക്കുലറുകളും ഇറക്കി തൊഴിലാളികളുടെ ക്രെഡിബിലിറ്റി തകർക്കുന്നതിനും ഇത്തരത്തിലുള്ള വിവാദ ഉത്തരവുകളിലൂടെ മോട്ടോർ വാഹന വ്യവസ്ഥകൾക്കെതിരെയുള്ള കടന്നുകയറ്റം നടത്തുന്നതിനും ശ്രമിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, മോഹൻദാസ് കോട്ടക്കൊല്ലി,ജ്യോതിഷ് കുമാർ വൈത്തിരി,ആർ ഉണ്ണികൃഷ്ണൻ, മുത്തലിബ് പഞ്ചാര, സി സി തങ്കച്ചൻ, എസ് മണി, സുഹൈൽ, നോറിസ് തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി ആർടിഒ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി എ റെജി ഉദ്ഘാടനം ചെയ്തു. കെ വി ഷിനോജ് അധ്യക്ഷനായിരുന്നു. ജോർജ് പടകൂട്ടിൽ,എം പി ശശികുമാർ, കെ കൃഷ്ണൻ, അജയഘോഷ്, സാബു തുടങ്ങിയവർ സംസാരിച്ചു. ബത്തേരി ആർടിഒ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. കെഎം വർഗീസ് അധ്യക്ഷൻ ആയിരുന്നു. സി എ ഗോപി, കെ യു മാനു, പി ജെ ഷാജി, മനോജ് ഉതുപ്പാൻ തുടങ്ങിയവർ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.