ചെറുകര തൊടുവയൽ ശ്രീകുരിക്കലാൽ ഭഗവതി മലക്കാരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തിനും ആറാട്ട് തിറ മഹോത്സവത്തിന് കൊടിയേറി. മാർച്ച് 6 മുതൽ 14 വരെയാണ് ഉത്സവം.ക്ഷേത്രം തന്ത്രി മുഴുവന്നൂർ ബ്രഹ്മശ്രീ ഡോ.ഗോവിന്ദരാജ് എമ്പ്രാന്തിരിയുടെയും മേൽശാന്തിമാരായ പുതുമന ശ്രീകുഞ്ഞ കൃഷ്ണൻ എമ്പ്രാന്തിരിയുടെയും ശംഭു എമ്പ്രാന്തിരിയുടെയും മുഖ്യധാർമികത്വത്തിലാണ് ആറാട്ട് തിറ മഹോത്സവം നടത്തുക.
ക്ഷേത്ര ഭരണസമിതി ,ആഘോഷ കമ്മിറ്റി ,മാതൃസമിതി ,ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി എന്നിവർ സംയുക്തമായാണ് പ്രതിഷ്ഠാദിനവും ആറാട്ട് സീറോ മഹോത്സവം നടത്തുന്നത് .വിവിധ ഗോത്ര സമൂഹങ്ങളിലെ കാരണവന്മാർ ചേർന്നാണ് കൊടിയേറ്റ് നിർവഹിച്ചത്. മാർച്ച് 9നാണ് പ്രതിഷ്ഠാദിനം. അന്ന് രാവിലെ മുതൽ ഗണപതി ഹോമം , വിശേഷാൽ പൂജകൾ ,പ്രതിഷ്ഠാദിന ചടങ്ങുകൾ, അന്നദാനം ,ദീപാരാധന ,സർവ്വൈശ്വര്യപൂജ എന്നിവ ഉണ്ടാകും.
തിങ്കളാഴ്ച മുതൽ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും.മാർച്ച് 12,13 തീയതികളിൽ ആണ് പ്രധാന ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് ചുറ്റമ്പല മാതൃകയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണവും നടന്നുവരുന്നുണ്ട്.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15