പൂട്ടിക്കിടക്കുന്ന വീട്ടിൽ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോൾ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടിൽ പരിശോധിച്ചപ്പോഴാണ് 2.115 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മലപ്പുറം മാറഞ്ചേരി ചേലത്തൂർ വീട്ടിൽ സി. അക്ഷയ്(21), കണ്ണൂർ ചാവശ്ശേരി അർഷീന മൻസിൽ കെ.കെ. അഫ്‌സൽ(27), പത്തനംതിട്ട മണ്ണടി കൊച്ചുകുന്നത്തുവിള വീട്ടിൽ അക്ഷര (26) എന്നിവരെയാണ് എസ്.ഐ സിദ്ധിഖിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്