വൃക്കകളുടെ ആരോഗ്യം പ്രധാനമാണ്, ഇതിനായി ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലെ പ്രധാനപ്പെട്ട പല ധര്‍മ്മങ്ങളും നിർവഹിക്കുന്നതും വൃക്കകളാണ്. അതുകൊണ്ട് ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതില്‍ വൃക്കകള്‍ ആരോഗ്യകരമായിരിക്കേണ്ടതുണ്ട്. പക്ഷേ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും തെറ്റായ ഭക്ഷണശീലവും പലപ്പോഴും വൃക്കകളെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ വൃക്കരോഗത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നു.

വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുളള വഴികള്‍

വൃക്കരോഗങ്ങള്‍ വര്‍ധിക്കുന്നത് എന്തുകൊണ്ട്?
ഇന്ന് ആളുകള്‍ക്കിടയില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും വര്‍ധിച്ചുവരികയാണ്. ഇത് വൃക്കകളെ പ്രതികൂലമായി ബാധിക്കും.വൃക്കരോഗികള്‍ക്ക് തുടക്ക കാലത്ത് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് തുടക്കത്തില്‍ രോഗം നിര്‍ണ്ണയിക്കാന്‍ വളരെ പ്രയാസമാണ്.
ഇടയ്ക്കിടെയുള്ള ചെക്കപ്പുകള്‍
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം അല്ലെങ്കില്‍ പക്ഷാഘാതം എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ പതിവായി വൃക്ക പരിശോധന നടത്തണം. കൂടാതെ കുടുംബത്തില്‍ വൃക്കരോഗികളുടെ ചരിത്രമുള്ള ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ രണ്ട് പരിശോധനകള്‍ നടത്തണമെന്നാണ് പറയാറുളളത്. അതില്‍ മൂത്ര പരിശോധനയും യൂറിയ ക്രിയാറ്റിനും ഉള്‍പ്പടുന്നു.

വൃക്ക രോഗങ്ങള്‍ ഏതൊക്കെ?
വൃക്കകള്‍ക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അവയ്ക്ക് രക്തം ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുന്നതുമാണ്. വൃക്കയ്ക്കുണ്ടാകുന്ന ഗുരുതരമായ തകരാറുകള്‍, വൃക്കയിലെ സിസ്റ്റുകള്‍, വൃക്കയിലെ കല്ലുകള്‍, അണുബാധകള്‍ എന്നിവയാണ് സാധാരണ വൃക്കകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍.
വൃക്കകള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍
രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ മരുന്നുകളിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങളിലൂടെയും രോഗം ചികിത്സിക്കാന്‍ കഴിയും. വൃക്കരോഗം ഗുരുതരമായ ഘട്ടത്തിലെത്തിയാല്‍ ചികിത്സ മന്ദഗതിയിലാക്കേണ്ടിവരും. അതുകൊണ്ട് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗങ്ങള്‍ ഉണ്ടെങ്കിലോ, 60 വയസിന് മുകളില്‍ പ്രായമുണ്ടെങ്കിലോ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. കൂടാതെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും വെള്ളം ധാരാളം കുടിയ്ക്കുകയും ചെയ്യുക.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും ബിരിയാണിയും

വൈത്തിരി: സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും,ബിരിയാണിയും. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിയ ഉച്ചഭക്ഷണ മെനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിഹ്നങ്ങളായി മന്തിയും, ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ ബിരിയാണിയും,മുട്ട ബിരിയാണിയും.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.