സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അംഗസമാശ്വാസ പദ്ധതി പ്രകാരം വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ 7 അംഗങ്ങൾക്കുള്ള ധനസഹായത്തിനുള്ള 1.30 ലക്ഷം രൂപയുടെ ആനുകൂല്യം ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് വി.യൂസഫ്, ഡയരക്ടർമാരായ വി.ബാവ, എസ്.രവി, പി.അശോക് കുമാർ, ജെയിൻ ആന്റണി, കാസിം ഒ.ഇ, വി.ജെ. ജോസ്, ജാഫർ പി.എ, വിശാലാക്ഷി.കെ, വി.വിനോദ്, ഓമന.സി എന്നിവർ സംബന്ധിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







