റോഡിന് വീതിയില്ല; റോഡരികിലെ മതിൽ പൊളിച്ചുനീക്കി

പടിഞ്ഞാറത്തറക്കാരുടെ ചിരകാല അഭിലാഷമായ ബിഎസ്പിയുടെ ചുറ്റുമതിൽ പൊളിക്കൽ പ്രവർത്തി തുടങ്ങി. പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് തുടങ്ങുന്ന ടൗണിനോട് ചേർന്നുള്ള 100 മീറ്റർ ഭാഗം ബാണാസുരസാഗർ ജലസേചന പ്രൊജക്റ്റിന്റെ ഓഫീസിന്റെ മതിൽ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ ഇവിടെ റോഡിന് വീതി കുറയുകയും ദിനേന മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത് പൊളിച്ചു നീക്കി റോഡിന് വീതി കൂട്ടുക എന്നുള്ളത് പടിഞ്ഞാറത്തറക്കാരുടെ വർഷങ്ങൾ ആയിട്ടുള്ള ആവശ്യമാണ്. കഴിഞ്ഞവർഷം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ബി എസ് പി യുടെ സബ്ഡിവിഷൻ ഓഫീസ് ഉദ്ഘാടനത്തിന് പടിഞ്ഞാറത്തറയിൽ എത്തിയപ്പോൾ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും വ്യാപാരി കളും ഒന്നടങ്കം മന്ത്രിയെ ഈ ആവശ്യം അറിയിക്കുകയും മന്ത്രി മതിൽ നേരിട്ട് പരിശോധിച്ചു നാട്ടുകാരുടെ ആവശ്യം മനസ്സിലാക്കി മതിൽ പൊളിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. അഞ്ചു മാസങ്ങൾക്ക് മുമ്പ് മന്ത്രി മതിൽ പൊളിക്കാൻ ഉത്തരവിട്ടെങ്കിലും ഇത് പൊളിക്കാൻ സാധിച്ചിരുന്നില്ല. മതിൽ പൊളിച്ചാൽ ആര് പുനർ നിർമ്മിക്കും എന്നതിലുള്ള ആശങ്കയാണ് മതിൽ പൊളിക്കാൻ ഇത്രയും നീണ്ടു പോയത്. തുടർന്ന് കൽപ്പറ്റ എംഎൽഎ.ടി സിദ്ദീക്കുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മതിൽ പുനർ നിർമ്മിക്കുന്നതിന് ആവശ്യമായിട്ടുള്ള ഫണ്ട് എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിക്കാമെന്ന് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മതിൽ പൊളിക്കാൻ തീരുമാനമായത്. നിലവിൽ രാഹുൽ ഗാന്ധി എംപിയുടെ സിആർഎഫ് ഫണ്ടിൽ നിന്നും 15 കോടി രൂപ ചെലവഴിച്ചു പടിഞ്ഞാറത്തറ മുതൽ വെള്ളമുണ്ട വരെ 12 കിലോമീറ്റർ ഭാഗം ടാറിംഗ് പ്രവർത്തിപൂർത്തീകരിക്കുന്നതിന് വേണ്ടി 15 കോടി രൂപ അനുവദിക്കുകയും. ഇതിന്റെ പ്രവർത്തി മതിൽ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വരെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മതിൽ പൊളിക്കൽ പൂർത്തിയാകുന്നതോടെ ഈ ഭാഗത്തും ടാറിങ് പ്രവർത്തി പൂർത്തിയാകും. ഇതോടെ റോഡിന്റെയും പടിഞ്ഞാറത്തറ ടൗണിന്റെയും മുഖച്ഛായമാറുകയും ഗതാഗത തടസ്സം നീങ്ങുകയും ചെയ്യും എന്നുള്ള സന്തോഷത്തിലാണ് നാട്ടുകാർ. മതിൽ പൊളിക്കൽ പ്രവർത്തിയുടെ ഉദ്ഘാടനം ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വ്യാപാരികളുടെയും സാന്നിധ്യത്തിൽ അഡ്വ.സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ബഷീർ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അബ്ദുറഹ്മാൻ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ. മെമ്പർമാരായ റഷീദ് വാഴയിൽ.സാജിതാ നൗഷാദ്. പി എ ജോസ്. അനീഷ്. ബഷീർ ഈന്തൻ. റസീന ഹംസ. സജി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഹാരിസ് കണ്ടിയൻ. കെ സി ഉസ്മാൻ.പി കെ വർഗീസ്. പി ഓ പ്രദീപൻ മാസ്റ്റർ. സി.ഹാരിസ്. ജോണി നന്നാട്ട്. കെ വി വി ഇ എസ്. സെക്രട്ടറി നാസർ. തുടങ്ങിയവർ സംബന്ധിച്ചു

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും ബിരിയാണിയും

വൈത്തിരി: സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും,ബിരിയാണിയും. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിയ ഉച്ചഭക്ഷണ മെനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിഹ്നങ്ങളായി മന്തിയും, ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ ബിരിയാണിയും,മുട്ട ബിരിയാണിയും.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.