കണ്ണൂർ തളിപ്പറമ്ബില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിൻ മുമ്ബും പോക്‌സോ കേസില്‍ പ്രതി.15 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവർ പ്രതിയായിട്ടുള്ളത്. ഈ കുട്ടിയുടെ ദൃശ്യങ്ങള്‍ സ്‌നേഹ മൊബൈലില്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇന്ന് സ്‌നേഹ മെർലിനെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്ബ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. സ്‌കൂളില്‍ വെച്ച് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അധ്യാപിക കണ്ടതോടെയാണ് സ്‌നേഹക്ക് കുരുക്ക് വീണത്.
ഫോണ്‍ പരിശോധിച്ച അധ്യാപിക ഇതില്‍ സംശയാസ്പദമായ ചില ദൃശ്യങ്ങള്‍ കാണുകയായിരുന്നുതുടർന്ന് അധ്യാപിക വിവരം രക്ഷിതാക്കളെ അറിയിച്ചു. അധ്യാപകരുടെ നിർദേശത്തെ തുടർന്ന് കുട്ടിയെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സിപിഐ കണ്ണൂർ ജില്ലാ കൗണ്‍സില്‍ അംഗം കെ മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ പ്രതിയാണ്