ഈ നാല് കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യരുത്; പണി കിട്ടും

പണ്ടൊക്കെ വിവരങ്ങള്‍ ലഭിക്കാനായി നാം ആശ്രയിച്ചിരുന്നത് പുസ്തകങ്ങളെയായിരുന്നു. കാലം മാറി. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും നിമിഷങ്ങള്‍ക്കുളളില്‍ ഉത്തരം ലഭിക്കും.ഗൂഗിളിനെയാണ് അതിനായി മിക്കവരും പ്രധാനമായി ഉപയോഗിക്കുന്നത്. ഇന്ന് അറിവുനേടുക എന്നത് ഒരു ‘സെര്‍ച്ച്‌’ മാത്രം അകലെയാണ്. എന്നാല്‍ എല്ലാ കാര്യങ്ങളും നമുക്ക് ഗൂഗിളുള്‍പ്പെടെയുളള സെര്‍ച്ച്‌ എഞ്ചിനുകളോട് ചോദിക്കാമോ?

ചില കാര്യങ്ങള്‍ ഗൂഗിളിനോട് ചോദിക്കുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കാം. ചിലപ്പോള്‍ നിങ്ങള്‍ ജയിലിലടയ്ക്കപ്പെടാം. തമാശയ്ക്കു പോലും ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാന്‍ പാടില്ലാത്ത 4 കാര്യങ്ങളിതാ.

1: ബോംബ് നിര്‍മ്മാണം -ബോംബ് എങ്ങനെയാണ് നിര്‍മ്മിക്കുക എന്ന് ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യരുത്. കാരണം അത് നിയമവിരുദ്ധമാണ് എന്നുമാത്രമല്ല, സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുമുണ്ട്. സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ ആയി ബന്ധപ്പെട്ട ഏതൊരു സെര്‍ച്ചും അനാവശ്യമായ ശ്രദ്ധ പിടിച്ചുവരുത്തുകയും നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടയ്ക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യും.

2: സൗജന്യ സിനിമാ സ്ട്രീമിംഗ് :- സൗജന്യമായി സിനിമ സ്ട്രീമിംഗ് എവിടെ ലഭിക്കുമെന്ന് തിരയുന്നതുള്‍പ്പെടെയുളള മൂവി പൈറസിയില്‍ ഏര്‍പ്പെടുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. കനത്ത പിഴയും തടവുശിക്ഷയും വരെ ലഭിക്കാം.

3: ഹാക്കിംഗ് ട്യൂടോറിയലുകള്‍ :- എങ്ങനെ ഹാക്കിംഗ് ചെയ്യാമെന്നും ഹാക്കിംഗ് സോഫ്റ്റ്‌വെയറുകള്‍ ഏതൊക്കെയെന്നും സെര്‍ച്ച്‌ ചെയ്യുന്നതും നിങ്ങളെ അപകടത്തിലാക്കും. അത്തരം വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളുമുണ്ടാകാനിടയുണ്ട്.

4: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ :- ഗര്‍ഭഛിദ്രം, ചൈല്‍ഡ് പോര്‍ണോഗ്രാഫി പോലുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സെര്‍ച്ച്‌ ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം ഉളളടക്കമുളള കണ്ടന്റുകള്‍ കാണുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല കണ്ടെത്തിയാല്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടിവരും.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.