‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക് ‘ ഡബ്ലൂ ടൂ സ്നേഹസംഗമം സംഘടിപ്പിച്ചു.

പിണങ്ങോട്: സേവന സന്നദ്ധ കൂട്ടായ്മയായ ഡബ്ല്യൂ ടൂ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ എന്ന പേരിൽ പിണങ്ങോട് പീസ് വില്ലേജിൽ സംഘടിപ്പിച്ച
സ്നേഹസംഗമം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഡബ്ല്യൂ ടൂ പ്രസിഡന്റ്‌ മുഹമ്മദ് ഷമീം വി അധ്യക്ഷത വഹിച്ചു.
റീമ റഷീദ്, ജൂസൈല കെ, സഫ്‌വാൻ ടി , മുഹമ്മദ് സ്വാലിഹ്, അൻസിഫ് കൊളത്തൂർ, ഷാനവാസ്‌ പി തുടങ്ങിയവർ സംസാരിച്ചു.

സന്നദ്ധ പ്രവർത്തകനായി പ്രവർത്തിക്കുന്നത് ആത്മാഭിമാനവും മെച്ചപ്പെട്ട സ്വത്വബോധവും ഉണ്ടാവാൻ ഒരു വ്യക്തിയെ സഹായിക്കുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
സന്നദ്ധ പ്രവർത്തനം വളരെ അർത്ഥവത്തായതും
ആസ്വാദ്യകരവുമാണ്, വ്യക്തിയുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ഏറെ പ്രയോജനപ്പെടുന്നു. ഒരു സമൂഹത്തിന്റെ ഭാഗമായി തോന്നാൻ അത് പൗരൻ മാരെ സഹായിക്കുന്നു. കഴിവുകൾ പങ്കിടാനും പുതിയ കഴിവുകൾ പഠിക്കാനും മികച്ച തൊഴിൽ-ജീവിത സന്തുലിതത്വം നേടിയെടുക്കാനും അത് സഹായിക്കും. സമ്മർദം, ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നതോടൊപ്പം പുതിയ ആളുകളെ കണ്ടുമുട്ടാനും അവരുമായി ഇടപഴകാനും വളണ്ടിയറിംഗ് ഏറെ സഹായിക്കും. മനുഷ്യരുടെ സുഖദുഃഖങ്ങൾ കൂടുതൽ അടുത്തറിയാനും മനസ്സിലെ അലിവും കനിവും വർധിപ്പിക്കാനും അന്യന്റെ ക്ഷേമത്തിൽ നിരുപാധികം പങ്കാളികളാവാനും
സന്നദ്ധ സേവന പ്രവർത്തനം വഴിയൊരുക്കുമെന്നും ജുനൈദ് അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ക്ഷേമത്തിനായി മുന്നിട്ടറങ്ങി പ്രവർത്തിക്കുവാനും അതിൽ ആനന്ദവും ആവേശവും കണ്ടത്തുവാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുവാനും ഡബ്ലൂ ടൂ വിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.