ജ്യോതിർഗമയ കേശസമർപ്പണം നടത്തി

മാനന്തവാടി :കേശദാനം സ്നേഹദാനം എന്ന സന്ദേശവുമായി കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് ലഭ്യമാക്കുന്നതിനായി ടീം ജ്യോതിർഗമയ കേശ ശേഖര സമർപ്പണം നടത്തി. സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം.ഷിനോജ് ഫാ. ആൽബിൻ മൂഞ്ഞനാട്ടിന് കേശ ശേഖരം കൈമാറി. വികാരി ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. എംജെഎസ്എസ്എ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, സഹ വികാരി ഫാ.വർഗീസ് താഴത്തേക്കുടി, ബിനു വാണാക്കുടി, റിജോ നടുത്തോട്ടം, ബെറ്റി പള്ളിപ്പാടൻ, അനില വാഴത്തോട്ടം, രാജു അരികുപുറം, മനോജ് കല്ലരിക്കാട്ട്, വർഗീസ് വലിയപറമ്പിൽ, മിന്നു മറ്റമന, അനീഷ് പാറയടി എന്നിവർ പ്രസംഗിച്ചു. ജ്യോതിർഗമയും കമില്ലസ് ടാസ്ക് ഫോഴ്സും ചേർന്ന് കാൻസർ ചികിത്സയിൽ മുടി നഷ്ടമാകുന്ന നിർധനരായ ഒട്ടേറെ രോഗികൾക്കാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇവർ സൗജന്യമായി വിഗ് എത്തിച്ചു നൽകിയത്.

വിദ്യാലയങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും മുടി ദാനം ചെയ്യാൻ സന്നദ്ധതയറിയിക്കുന്നവരിൽ നിന്നും മുറിച്ചെടുക്കുന്ന മുടി ആലുവയിൽ എത്തിച്ചാണ് വിഗ് ആക്കി മാറ്റുന്നത് . നിർധനരായ കാൻസർ രോഗികൾക്ക് ഇത്തരത്തിൽ നിർമ്മിക്കുന്ന വിഗ് സൗജന്യമായി നൽകുകയും ചെയ്യും . കാൻസർ ബാധിതരായ സ്ത്രീകളിൽ കീമോതെറാപ്പി ആരംഭിക്കുന്നതിനോടൊപ്പം മുടി കൊഴിഞ്ഞുപോകുന്നത് പതിവാണ് . ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരെ അഭിമുഖീകരിക്കാൻ മടിക്കുകയും സ്വയം ഉൾവലിയുകയും ചെയ്യുന്ന രോഗികൾക്ക് വിഗ് ലഭിക്കുന്നതിലൂടെ വലിയ ആത്മവിശ്വാസമാണ് ലഭിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ ഒട്ടേറെ ആളുകളിപ്പോൾ കേശദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് വിതരണത്തിന് വേണ്ടി മാത്രം മുടി നീട്ടി വളർത്തിയ ശേഷം മുറിച്ച് നൽകിയ ആൺകുട്ടികളും നിരവധിയാണ്. 30 സെൻ്റി മീറ്റർ നീളമുള്ള മുടിയാണ് ഒരാളിൽ നിന്ന് ശേഖരിയ്ക്കുക. കേശദാനത്തിന് സന്നദ്ധരായവർക്ക് വിളിയ്ക്കാം – ഫോൺ 9497043287 (കെ.എം.ഷിനോജ്, കോ-ഓർഡിനേറ്റർ, ടീം ജ്യോതിർഗമയ)

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.