സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ നാല് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷകർ തൊഴിൽരഹിതരും 18നും 55നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം.
കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയരുത്. അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ കൽപറ്റ പിണങ്ങോട് റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
മാനന്തവാടി താലൂക്കിൽ ഉൾപ്പെടുന്നവർക്ക് മാനന്തവാടി പെരുവക റോഡ് ബിഎസ്എൻഎൽ ബിൽഡിംങ്ങിൽ പ്രവർത്തിക്കുന്ന സബ് ഓഫീസുമായി ബന്ധപ്പെടാം. (ഫോൺ: 04935296512, 9496596512).

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും