ആമ സുനാമി ; ഒരേ സമയം വിരിഞ്ഞിറങ്ങിയത് 92000 ആമ കുഞ്ഞുങ്ങൾ

ആമസോണ്‍ നദിയുടെ പോഷകനദിയായ പ്യൂറസിന്‍റെ കരയില്‍ ബ്രസീലില്‍ ഇതാ മറ്റൊരു ‘ആമ സോണ്‍’. പ്യൂറസ്​ നദിക്കരയില്‍ വിരിഞ്ഞിറങ്ങിയത്​ 92,000 ആമക്കുഞ്ഞുങ്ങളാണ്​. ബ്രസീലിലെ വന്യജീവി സംരക്ഷണ സൊസൈറ്റി (ഡബ്ല്യു.സി.എസ്​) പുറത്തുവിട്ട ഈ ദൃശ്യങ്ങള്‍ പരിസ്​ഥിതിസ്​നേഹികള്‍ ആവേശത്തോടെയാണ്​ ഏറ്റെടുത്തത്​. ‘ആമ സൂനാമി’ എന്ന്​​ സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാണിപ്പോള്‍.

പതിനായിരക്കണക്കിന് ആമക്കുഞ്ഞുങ്ങള്‍ ഒരേസമയം വിരിഞ്ഞിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഡബ്ല്യു.സി.എസ് ട്വിറ്ററില്‍ പങ്കുവെച്ചത്​. ശുദ്ധജല ആമയായ ജയ്​ന്‍റ്​ സൗത്ത്​ അമേരിക്കന്‍ റിവര്‍ ടര്‍റ്റ്​ലുകളാണ്​ പ്യുറസിന്‍റെ സംരക്ഷിതമേഖലയില്‍ വിരിഞ്ഞിറങ്ങിയത്.

ആദ്യം 71,000 ആമക്കുഞ്ഞുങ്ങളും കുറച്ചുദിവസങ്ങള്‍ക്ക് ശേഷം 21,000 ആമക്കുഞ്ഞുങ്ങളുമാണ്​ വിരിഞ്ഞിറങ്ങിയതെന്ന്​ ഡബ്ല്യു.സി.എസിലെ ശുദ്ധജല ആമ വിദഗ്​ധയായ കാമില ഫെറാറ പറഞ്ഞു. പ്രാദേശികമായി വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പെണ്‍ ആമകളെയും അവരുടെ കൂടുകളേയും വിദഗ്ധര്‍ നിരീക്ഷിച്ചുവരികയായിരുന്നെന്ന്​ അവര്‍ വ്യക്​തമാക്കി.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല ആമയാണ് ജയ്​ന്‍റ്​ സൗത്ത്​ അമേരിക്കന്‍ റിവര്‍ ടര്‍റ്റ്​ല്‍. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ മൂന്നരയടി നീളവും 90 കിലോയോളം ഭാരവും ഇവക്ക്​ ഉണ്ടാകും.

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

ദുരന്തബാധിതർക്ക് ജൂലൈ 25 നകം  തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട്

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

കാട്ടിക്കുളം: മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി ബിജു (25) വിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സ‌ിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. തൃശ്ശി

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് വയനാട്ടുകാർ ടീമിൽ

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ.മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ്

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു.

വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തരുവണ ഗവയു.പി സ്‌കൂളിലെ ജില്ലാതല ക്രീയേറ്റീവ്കോര്‍ണര്‍, വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഠന മേഖലയില്‍ പ്രാഥമിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.