ഏപ്രിൽ 17ന് ബെൻസ് കാർ സൗജന്യമായി നൽകാൻ ബോബി ചെമ്മണ്ണൂർ; നേടാനുള്ള അവസരത്തിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: വിശദാംശങ്ങളും വീഡിയോയും

കഴിഞ്ഞ ദിവസമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പുതിയ ജുവലറിയുടെ ഉദ്ഘാടനം കാസർകോട്ട് നടന്നത്. സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ഡോളി ചായ്‌വാലെ എന്നിവർ ചേർന്നാണ് ജുവലറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങില്‍ വച്ച്‌ നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി മോളി കണ്ണമാലിക്ക് ചികിത്സാ സഹായവും ബോചെ നല്‍കിയിരുന്നു. മോളി കണ്ണമാലിക്ക് പണം നല്‍കുക മാത്രമല്ല ബോബി ചെമ്മണ്ണൂർ ചെയ്തത്. നടിയുടെ വലിയൊരു ആഗ്രഹം കൂടി അദ്ദേഹം സാധിപ്പിച്ചുകൊടുത്തു.

അതിനെക്കുറിച്ച്‌ ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി. ‘എന്നോട് എന്റെ സ്റ്റാഫ് വന്നുപറഞ്ഞു, മോളി ചേച്ചിക്ക് റോള്‍സ് റോയിസില്‍ കയറാൻ അഗ്രഹമുണ്ടെന്ന്. അതും ബോച്ചെയുടെ കൂടെത്തന്നെ കയറണമെന്ന്. അതിനെന്താ റോള്‍സ് റോയിസില്‍ നമുക്ക് ഒന്നിച്ച്‌ പോരാമെന്ന് ഞാൻ സ്റ്റാഫിനോട് പറഞ്ഞു.ഇപ്പോള്‍ ആഗ്രഹം മാറിയോ’- അദ്ദേഹം ചോദിച്ചു. മാറിയെന്നായിരുന്നു മോളി കണ്ണമാലിയുടെ മറുപടി.

ഇപ്പോഴിതാ മറ്റൊരു സർപ്രൈസ് പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. വൈറല്‍ താരം ഡോളി ചായ്‌വാലെയുമായി ചേർന്നാണ് പ്രഖ്യാപനം, തന്റെയും ഡോളി ചായ്‌വാലെയുടെയും ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്നവരില്‍ ഒരാള്‍ക്ക് ബെൻസ് കാർ ഫ്രീയായി നല്‍കുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ഇതിനായി രണ്ട് പേജുകള്‍ ഫോളോ ചെയ്യുന്നതിനൊപ്പം മറ്റ് ചില നിബന്ധനകള്‍ കൂടിയുണ്ട്.
വീഡിയോ 👇
https://www.instagram.com/reel/DIYt0rtTGAu/?igsh=MXJ3OWwwb282MDEwdA==

രണ്ട് സുഹൃത്തുക്കളെ മെൻഷൻ ചെയ്യുക, വീഡിയോ അഞ്ചുപേർക്ക് ഷെയർ ചെയ്യുക തുടങ്ങിയവാണ് പ്രധാന നിബന്ധനകള്‍. പ്രഖ്യാപനം ഇതിനോടകം ആളുകള്‍ എറ്റെടുത്തു കഴിഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ ബോചെയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലും വർദ്ധനയുണ്ട്. ഏപ്രില്‍ 17ന് വിജയിയെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബെൻസില്‍ മാത്രം ഒതുക്കില്ലെന്നും അടുത്ത ഗിവ് എവേയുടെ വിവരങ്ങള്‍ ഉടൻ തന്നെ പുറത്തുവിടുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.