ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന റാലി നടത്തി. ഉണർവ് നാടൻ പാട്ട് കലാകാരനായ രതീഷ് നാടൻ പാട്ട് അവതരിപ്പിച്ചു. കുട്ടികളുടെ സ്വാതന്ത്ര്യ ദിന ഫ്ലാഷ് മോബ് , ദേശഭക്തിഗാനം , പ്രസംഗം, എന്നിവ അരങ്ങേറി . കുട്ടികൾക്ക് ജീവധാര ക്ലബ് പായസ വിതരണം നടത്തി. അധ്യാപകരായ സജീഷ് വി.കെ, രജിത എൻ എസി, ലിനേഷ് കുമാർ ടി.കെ, പ്രദീപ് കുമാർ , ആഷിക്ക് കെ കെ, ശ്രുതി എസ് , ജോർല വി.കെ , ദീപിക എം.ഡി എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







