ആഗസ്റ്റ് 11 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (25), ദുബായില്‍ നിന്നെത്തി വിമാന അപകടത്തില്‍പ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ചീരാല്‍ സ്വദേശി (35), വാളാട് സ്വദേശി (22), നല്ലൂര്‍നാട് സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ട നടവയല്‍ സ്വദേശി അവറാന്‍ (69), അദ്ദേഹത്തിന്റെ കൂടെ നിന്ന ബന്ധുക്കളായ രണ്ടുപേര്‍ (40, 60 വയസ്), ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ചൂരല്‍മല സ്വദേശി (37), ലോറി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശികള്‍ ( 80, 44, 6 വയസ്), നീര്‍വ്വാരം സ്വദേശി (63) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.