അമ്പലവയൽ : മണിപ്പൂരിലെ ഇoഫാലിൽ വെച്ച് നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് U 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട്ടുക്കാരനായ റിതുകൃഷ്ണൻ എം. ആർ കേരളത്തിന് വേണ്ടി കളിക്കും. അമ്പലവയൽ GVHSS പ്ലസ് ടു വിദ്യാർത്ഥിയായ റിതുകൃഷ്ണൻ പറപ്പൂർ എഫ്. സി ക്ക് വേണ്ടി ദേശീയ U17 ഐ ലീഗ് ചാമ്പ്യൻഷിപ്പിലും, സംസ്ഥാന സുബ്ജൂനിയർ, ജൂനിയർ ചമ്പുൻഷിപ്പൽ വയനാട് ജില്ലാ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അമ്പലവയൽ നെല്ലാർച്ചാൽ മുറിക്കാനാട് വീട്ടിൽ രാതാകൃഷ്ണൻ ശ്രീജാ മോൾ ദമ്പദികളുടെ മകനായ റിതുകൃഷ്ണൻ ഗാന്ധി സ്മാരാകാ, ഏ. എഫ്. സി അമ്പലവയൽ എന്നീ ക്ലബ്ബ്കളിലൂടെ സുജിത്ത് ചുള്ളിയോട്, അനീഷ് ഒ. ബി, ഡോ. ജംഷാദ് കെ സി എന്നിവരുടെ കീഴിൽ ആണ് പരിശീലനം നേടിയിരുന്നത്. യദുകൃഷ്ണൻ എം. ആർ ആണ് ഏക സഹോദരൻ

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ