വാളാട് സ്വദേശികളായ 5 പേര് , വെള്ളമുണ്ട സ്വദേശികളായ 2 പേര് , വാളേരി സ്വദേശികളായ 2 പേര്, കമ്പളക്കാട്, ബത്തേരി, മാനന്തവാടി, കേണിച്ചിറ, കുപ്പാടിത്തറ, പടിഞ്ഞാറത്തറ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.