‘കുതിരയെ കിട്ടിയില്ല, ഒടുവിൽ പശുകുട്ടിയെ വച്ച് അഡ്ജസ്റ്റ് ചെയ്തു.’

ന‌ടൻ ​ഗിന്നസ് പക്രു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രം ശ്ര​ദ്ധനേടുന്നു. നടൻ ജയന്റെ ശരപഞ്ചരത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട രം​ഗം അതേ പടി അനുകരിക്കുകയാണ് പക്രു.

‘പറ്റിയ കുതിരയെ കിട്ടിയില്ല…!കിട്ടിയവനെ വെച്ച് അന്നങ്ങു ചെയ്തു’- എന്നാണ് ചിത്രത്തിനൊപ്പം പക്രു കുറിച്ചത്. പക്രുവിനെ പ്രശംസിച്ച് ഒട്ടനവധിപേർ കമന്റ് ചെയ്തു. ‘താങ്കൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാനാകട്ടെ എന്നും പോകുന്നു കമന്റുകൾ.

അതേ സമയം ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് പക്രുവിപ്പോൾ. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മികച്ച നടൻ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും ഗോൾഡൻ കൈറ്റ് പുരസ്‌കാരവും സിനിമക്കും ലഭിച്ചു.

തൃശൂർ റൗണ്ടിൽ കപ്പലണ്ടി വിൽപ്പനക്കാരനായ വനജനെയാണ് ഗിന്നസ് പക്രു ഇളയരാജയിൽ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.

ജില്ലാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് 20 ന്

സംസ്ഥാന ഫെൻസിങ്‌ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള ജില്ലാ ഫെൻസിങ്‌ ചാമ്പ്യൻഷിപ്പ് ജൂലൈ 20 ന് രാവിലെ 10 ന് മരവയൽ എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ. അണ്ടർ 10, അണ്ടർ 12, അണ്ടർ

സ്പോട്ട് അഡ്മിഷൻ

മാനന്തവാടി ഗവ. കോളേജിൽ ബിഎ ഇംഗ്ലീഷ്, ഡലവപ്പ്മെൻറ് ഇക്കണോമിക്‌സ്, ബികോം ഫിനാൻസ്, ബി എസ് സി ഇലക്ട്രോണിക്സ്, ഫിസിക്‌സ് എന്നീ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. ജൂലൈ 19 നുള്ളിൽ കോളജ് ഓഫീസിൽ അപേക്ഷ നൽകണം.

ടെൻഡർ ക്ഷണിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ 34 അങ്കണവാടികളിലേക്ക് കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കയറ്റി ഇറക്കി വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 23 വൈകിട്ട് മൂന്ന്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ സ്റ്റേഷനറി ഓഫീസിൽ ഉപയോഗ്യമല്ലാത്ത ടൈപ്പ് റൈറ്റർ, ഡ്യൂപ്ലിക്കേറ്റർ എന്നിവ ക്വട്ടേഷൻ ക്ഷണിച്ചു ലേലം ചെയ്യുന്നു. താല്പര്യമുള്ളവർ ജൂലൈ 30 ന് ഉച്ച 2.30 ന് മീനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസ് പരിസരത്ത് നടക്കുന്ന

പ്രവാസി കോൺഗ്രസ്‌ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

പ്രവാസി കോൺഗ്രസ് ‌മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ ആഭ്യ മുഖ്യത്തിൽ മുൻ മുഖ്യ മന്ത്രി ചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചു.ഡി.സി.സി. ജന:സെക്രട്ടറി ബിനു തോമസ് അനുസ്മരണ യോഗം ഉദ്ഘാടന കർമ്മം നിർവഹിച്ചു. സുനിൽ മുട്ടിൽ സ്വാഗതം പറഞ്ഞ

സൗജന്യ വെബിനാർ

കണ്ണൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ അക്കൗണ്ടിംഗ് മേഖലകളിലെ ജോലി സാദ്ധ്യതകൾ, കോഴ്സുകൾ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവ അറിയുന്നതിനായി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവർ ജൂലായ് 21 ന് വൈകിട്ട് 7 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.