കല്ലോടി: കല്ലോടി സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾതല സമിതി രൂപീകരണം നടത്തി. സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വിജോൾ കെ.വി. ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോസ് പള്ളത്ത് പദ്ധതി വിശദീകരിച്ചു . എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ജോർജ് പടകൂട്ടിൽ, പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട് ,സി.ആർ.സി.സി ജോഹില വർഗീസ്, എൻ.വി. ജോർജ് ,രേഷ്മ സജോയ്, ജിഷിൻ എം.ജെ, ലിൻസി കുര്യൻ, ധന്യ മോൾ കെ.ജെ, പ്രസാദ് മക്കോളിൽ,ആശ അജയ്, ഡയാന പ്രിയ എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്