മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലേക്കും കോളെജുകളിലേക്കു മുള്ള പ്ലസ് വണ്‍, ഡിഗ്രി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഹെല്‍പ് ഡെസ്‌ക് മുഖേന ലഭിക്കും. ഫോണ്‍- 04936 246446, 9747680868

കർഷക ദിനാചാരണം സംഘടിപ്പിച്ചു
ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.