മഴക്കെടുതി: ജില്ലയില്‍ 18 ക്യാമ്പുകളിലായി 693 പേരെ മാറ്റിതാമസിപ്പിച്ചു.

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 693 പേരെ മാറ്റിതാമസിപ്പിച്ചു. 197 കുടുംബങ്ങളില്‍ നിന്നായി 235 പുരുഷന്മാര്‍, 278 സ്ത്രീകള്‍ (5 ഗര്‍ഭിണികള്‍),180 കുട്ടികള്‍, 41 വയോജനങ്ങള്‍, അഞ്ച്
ഭിന്നശേഷിക്കാരെ ഉൾപ്പെടെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയില്‍ ലഭിച്ച ശക്തമായ മഴയില്‍ വൈത്തിരി താലൂക്കില്‍ എട്ട് ക്യാമ്പും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ എട്ട് ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, കോട്ടപ്പടി, മൂപ്പൈനാട്, തൃക്കൈപ്പറ്റ, ചീരാല്‍, പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുൽപ്പള്ളി, പനമരം, മാനന്തവാടി പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

കോളിയാടി എയുപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 20 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 29 പുരുഷന്മാരും 36 സ്ത്രീകളും (1 ഗര്‍ഭിണി) ഏഴ് വായോധികര്‍, 12 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കല്ലിങ്കര എയുപി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പില്‍ പത്ത് പുരുഷന്മാരും 13 സ്ത്രീകളും പത്ത് കുട്ടികൾ നാല് വയോജനങ്ങളാണ് ഉള്ളത്. കല്ലൂര്‍ ജിഎച്ച്എസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 18 കുടുംബങ്ങളെ മാറ്റി. 12 പുരുഷന്മാരും 24 സ്ത്രീകളും 12 കുട്ടികളും ക്യാമ്പിലുണ്ട്. മുത്തങ്ങ ജിഎല്‍പി സ്‌കൂളിലേക്ക് എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 10 പുരുഷന്മാരും 10 സ്ത്രീകളും ആറ് കുട്ടികളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. കുന്താണി ഗവ എല്‍പി സ്‌കൂളില്‍ 17 കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്. 21 പുരുഷന്മാരും 29 സ്ത്രീകളും ഏഴ് കുട്ടികളും മൂന്ന് വയോജനങ്ങളുമാണ് ഇവിടെയുള്ളത്. പൂതാടി എസ്എന്‍എച്ച്എസ് സ്‌കൂളിലെ ക്യാമ്പിൽ എട്ട് കുടുംബങ്ങളുണ്ട്. 10 പുരുഷന്മാരും ഒൻപത് സ്ത്രീകളും(ഒരു ഗർഭിണി) ആറ് കുട്ടികളും മൂന്ന് വയോജനങ്ങളെയുമാണ് മാറ്റിതാമസിപ്പിച്ചത്. ചെട്ട്യാലത്തൂര്‍ എല്‍പി സ്‌കൂളിലേക്ക് മാറ്റിയ 20 കുടുംബങ്ങളിൽ മ 26 പുരുഷന്മാരും 26 സ്ത്രീകളും 15 കുട്ടികളും ഏഴു വയോജനങ്ങളുമുണ്ട്. ചെകാടി എൽ പി സ്കൂളിലേക്ക് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ഇവിടെ ഉള്ളത്. തൃക്കൈപ്പറ്റ ഗവ ഹൈസ്കൂളിലേക്ക് നാല് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നാല് പുരുഷൻ, അഞ്ചു സ്ത്രീ, അഞ്ചു കുട്ടികൾ രണ്ട് വയോജനങ്ങളെയാണ് മാറ്റിയത്.

വൈത്തിരി താലൂക്കിലെ മുട്ടില്‍ പറളിക്കുന്ന് ഡബ്യൂഒഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് പത്ത് കുടുംബങ്ങളെ മാറ്റി. 12 പുരുഷന്മാരും 15 സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് ഭിന്നശേഷിക്കാരും, മൂന്ന് വയോധികരും ക്യാമ്പില്‍ താമസിക്കുന്നുണ്ട്. കരിംക്കുറ്റി ജിവിഎച്ച് സ്‌കൂളിലേക്ക് 16 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 25 പുരുഷന്മാര്‍, 22 സ്ത്രീകള്‍(1 ഗര്‍ഭിണി), 16 കുട്ടികള്‍, രണ്ട് ഭിന്നശേഷിക്കാർ, മൂന്ന് വായോധികരെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. തരിയോട് എല്‍പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് 13 കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. 17 പുരുഷന്‍മാര്‍, 21 സ്ത്രീകള്‍(1 ഗര്‍ഭിണി ), 23 കുട്ടികള്‍, ആറ് വയോജനങ്ങള്‍ എന്നിവരാണ് ക്യാമ്പില്‍ താമസിക്കുന്നത്. തെക്കുംതറ എയുപി സ്‌കൂളിലേക്ക് 19 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 23 പുരുഷന്മാരും 25 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. പടിഞ്ഞാറത്തറ കൊപ്പിടി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍പി സ്‌കൂളില്‍ അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. എട്ട് പുരുഷന്മാരും ഏഴ് സ്ത്രീകളും ആറ് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. മേപ്പാടി കോട്ടനാട് ഗവ യു പി സ്‌കൂളിലെ ക്യാമ്പിലേക്ക് അഞ്ചു കുടുംബങ്ങളാണ് താമസിക്കുന്നത്. ഏഴ് പുരുഷന്മാര്‍, ഏഴ് സ്ത്രീകള്‍, 3 കുട്ടികളും, 3 വയോജനങ്ങളും ക്യാമ്പിലുണ്ട്. കടശ്ശേരി പഞ്ചായത്ത് കെട്ടിടത്തിലേക്ക് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ക്യാമ്പിൽ ഒരു പുരുഷനും ഒരു സ്ത്രീയും ആറ് കുട്ടികളും ഒരു ഭിന്നശേഷിക്കാരുമാണുള്ളത്.

മാനന്തവാടി
താലൂക്കിലെ പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് 17 കുടുംബങ്ങളെ മാറ്റി. 13 പുരുഷന്മാരും 18 സ്ത്രീകളും(ഒരു ഗർഭിണി) 15 കുട്ടികളും ക്യാമ്പിലുണ്ട്. മാനന്തവാടി വരടിമൂല സാംസ്‌കാരിക നിലയത്തിൽ ആരംഭിച്ച ക്യാമ്പിലേക്ക് ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ക്യാമ്പിൽ ഒരു സ്ത്രീയും ഒരു പുരുഷനും മൂന്ന് കുട്ടികളുമാണുള്ളത്.

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *