മാനന്തവാടി:
ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു.
സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും ഒന്നാംപോളിംഗ് ഓഫീസർ വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പ് വെപ്പിച്ചും രണ്ടാം പോളിങ് ഓഫീസർ വിരലിൽ മഷി പുരട്ടിയും മൂന്നാം പോളിംഗ് ഓഫീസർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽവോട്ട് ചെയ്യിപ്പിച്ചുമാണ് ഇലക്ഷൻ നടത്തിയത്. സ്റ്റുഡൻറ് പോലീസ് കേഡറ്റ് ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കി.പ്രിസൈഡിങ് ഓഫീസറായി നിയമിക്കപ്പെട്ട അധ്യാപകർ ബൂത്തുകളിൽഇലക്ഷന് നേതൃത്വം നൽകി.രക്ഷാധികാരിയായ ഹെഡ്മാസ്റ്റർ ശ്രീ.സുരേഷ് കുമാറും സാമൂഹ്യശാസ്ത്ര അധ്യാപകരും ലിറ്റിൽ കൈറ്റ്സ് അധ്യാപകരും എസ് ഐ ടി സി അധ്യാപകരും നേതൃത്വം നൽകി.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.