ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ ഉത്ഘാടനം ചെയ്തു.
ബത്തേരി രൂപതാധ്യക്ഷൻ മോസ്റ്റ് റവ.ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ശ്രേയസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യ സന്ദേശം നൽകി.മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു,മേഖല
ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ,മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി, മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.,യൂണിറ്റ് പ്രസിഡന്റ് ടി.ഒ.പൗലോസ്, ഇടവക ട്രസ്റ്റി ജോർജ് വടക്കേത്തറ എന്നിവർ സംസാരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള സ്വാഗതവും,സി.ഡി. ഒ.ലെയോണ ബിജു നന്ദിയും പറഞ്ഞു.കാര്യമ്പാടി ടൗണിൽ നിന്നും ലഹരി വിരുദ്ധ റാലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ശ്രേയസ് പ്ലയിസ്മെന്റ് കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ലഹരിക്കെതിരെയുള്ള മികച്ച സന്ദേശം നൽകി.മികച്ച ക്ഷീരകർഷകർ, മികച്ച കർഷക, എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് വിജയികൾ എന്നിവരെ പരിപാടിയിൽ ആദരിച്ചു.
വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്