ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിൽ മിനിറ്റുകള്‍ക്കുള്ളില്‍ പതിനായിരം രൂപ അക്കൗണ്ടിലെത്തും: എങ്ങനെ അപേക്ഷിക്കാം?

സാമ്ബത്തിക ആവശ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അതിനാല്‍ പെട്ടെന്ന് ഇത്തരം പ്രതിസന്ധികളെ നേരിടാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ആശുപത്രി ചെലവോ, വാടക കുടിശ്ശികയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാമ്ബത്തിക ആവശ്യകതയും ആയിരിക്കും, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ വായ്പകള്‍ പരിഗണിക്കും. എമർജൻസി ഫണ്ട് കൈവശം ഇല്ലാത്തവരാണ് വായ്പ എടുക്കുന്നത്.

എന്താണ് ആധാർ കാർഡ് വായ്പ?

ആധാർ കാർഡ് പ്രധാന രേഖയായി നല്‍കി ബാങ്കുകളും എൻ‌ബി‌എഫ്‌സികളും വാഗ്ദാനം ചെയ്യുന്ന ഒരു തരം വ്യക്തിഗത വായ്പയാണിത്. ഇതിന് ഈട് നല്‍കേണ്ട ആവശ്യമില്ല. പെട്ടെന്ന് പണം ആവശ്യം വരുമ്ബോള്‍ ഇത് സൗകര്യപ്രദമായ ഓപ്ഷനാണ്. ആധാർ കെ‌വൈ‌സി പ്രക്രിയകള്‍ ലളിതമാക്കിയതിനാല്‍ ഈ ആധാർ കാർഡ് വായ്പകള്‍ പെട്ടെന്ന് തന്നെ ലഭിക്കും.

ആധാർ വായ്പകളുടെ നേട്ടം

ആധാർ വായ്പകളുടെ അംഗീകാരവും വിതരണവും ഇൻസ്റ്റൻ്റായി ഉറപ്പാക്കാം എന്നതാണ് ഇത്തരം വായ്പകളുടെ പ്രധാന സവിശേഷത. തിരിച്ചറിയല്‍ രേഖ, മേല്‍വിലാസ തെളിവ്, പ്രായം തെളിയിക്കുന്ന രേഖ എന്നീ കാര്യങ്ങള്‍ക്കെല്ലാം ആധാർ മാത്രം മതി. മാത്രമല്ല ഈ വായ്പയ്ക്ക് അപേക്ഷിക്കാൻ ഈടുകള്‍ നല്‍കേണ്ടതില്ല.

ആധാർ വായ്പയുടെ യോഗ്യതാ മാനദണ്ഡം

വായ്പയ്ക്കുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സും പരമാവധി 65 വയസ്സുമാണ്.
ആധാർ കാർഡ് ലഭിക്കുന്നതിന് പ്രതിമാസ വരുമാനം കുറഞ്ഞത് 25,000 രൂപയായിരിക്കണം.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750 അല്ലെങ്കില്‍ അതില്‍ കൂടുതലായിരിക്കണം.
നിങ്ങള്‍ ഇന്ത്യയില്‍ ഒരു സ്ഥിര താമസക്കാരനായിരിക്കണം.
ഓണ്‍ലൈനായി ആധാർ വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനത്തിൻ്റെ വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കില്‍ അവരുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈൻ അപ്പ് ചെയ്യുക.
അടുത്തത് പേഴ്സണല്‍ ലോണ്‍ ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
നിങ്ങളുടെ ആധാർ നമ്ബറും മറ്റ് അടിസ്ഥാന വിവരങ്ങളും ശരിയായി നല്‍കുക.
നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈല്‍ നമ്ബർ ഉപയോഗിച്ച്‌ ഇ-കെവൈസി പൂർത്തിയാക്കുക.
അതിനു ശേഷം പൂരിപ്പിച്ച ഫോം സബ്മിറ്റ് ചെയ്യുക.നിങ്ങളുടെ വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ഉടനെ തന്നെ വായ്പാ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ചില സാഹചര്യത്തില്‍ അത് 2, 3 ദിവസങ്ങള്‍ എടുത്തേക്കാം.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും ബിരിയാണിയും

വൈത്തിരി: സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും,ബിരിയാണിയും. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിയ ഉച്ചഭക്ഷണ മെനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിഹ്നങ്ങളായി മന്തിയും, ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ ബിരിയാണിയും,മുട്ട ബിരിയാണിയും.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.